Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജന്മമാസത്തിലൂടെ സ്വഭാവമറിയാം

b-day

ജന്മദിനം വരുന്ന മാസവും വ്യക്തികളുടെ സ്വഭാവവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ? വ്യക്തിത്വവും വിവേകവും താത്പര്യങ്ങളും ജനിച്ച മാസത്തിന്റെ അടിസ്ഥാനത്തിൽ വായിക്കാം.

ജനുവരി: ആത്മവിശ്വാസമുള്ളവരാണ്. സ്വപ്നം കാണാൻ ഇഷ്ടപ്പെടുന്നവരാണ്. പരാജയങ്ങളിൽ നിന്നും പൂർ‌വാധികം ശക്തിയോടെ തിരിച്ചെത്തുന്നവരുമാണിവർ. ഇവരുടെ വിനയപ്രകൃതം ഏവരെയും ആകർഷിക്കും.

ഫെബ്രുവരി: തൊട്ടാവാടികളാണ് ഇവർ. പെട്ടെന്ന് ദേഷ്യം പിടിക്കുന്ന പ്രകൃതക്കാരുമാണിവർ. എന്നാൽ ദേഷ്യം പ്രകടിപ്പിക്കാതെ ഇവർ ഉള്ളിൽ ഒളിപ്പിക്കും. കൂട്ടുകാരെ ഏറെ സ്നേഹിക്കുന്നവരാണിവർ, പക്ഷേ സ്നേഹം പ്രകടിപ്പിക്കുന്നതിൽ പിശുക്കരാണ്‌.

മാർച്ച്: വികാരങ്ങൾ ഉള്ളിലൊളിപ്പിക്കാൻ മാർച്ച് മാസത്തിൽ ജനിച്ചവർ ഇഷ്ടപ്പെടുന്നു.

ഏപ്രിൽ: ആത്മവിശ്വാസമുള്ളവരാണ്. ഗ്രൂപ്പ് ആക്ടിവിറ്റികളിൽ ഇവർ ശോഭിക്കും. വിവേകശാലികളുമാണ്.

മേയ്: ആത്മവിശ്വാസമുള്ളവരും പ്രചോദിപ്പിക്കുന്നവരുമാണ്. വ്യക്തമായ കാഴ്ചപ്പാടുകൾ ഇവർക്കുണ്ട്. പെട്ടെന്ന് കോപിക്കുന്ന പ്രകൃതക്കാരാണ്. സമൂഹത്തിൽ ഏവരുടെയും അംഗീകാരം കിട്ടുന്നവരായിരിക്കും.

ജൂൺ: ആകർഷകമായ വ്യക്തിത്വം ഉള്ളവരാണ്. പുതിയ സൗഹൃദങ്ങൾ രൂപപ്പെടുത്താൻ ഇഷ്ടപ്പെടുന്നവരാണ്.

ജൂലൈ: ആത്മാഭിമാനമുള്ളവരാണ്. പെട്ടെന്നു വികാരഭരിതരാകുന്ന പ്രകൃതക്കാരും.

ഓഗസ്റ്റ്: സ്വപ്നജീവികളാണ്. സംഗീതം ഇഷ്ടപ്പെടുന്നവരുമായിരിക്കും. ഉഴപ്പിനടക്കാൻ ഇഷ്ടപ്പെടുന്നവരുമാണ്.

സെപ്റ്റംബർ: സ്നേഹമുള്ളവരും ധൈര്യശാലികളുമാണിവർ. പ്രശ്നങ്ങൾ പരിഹരിക്കാൻ ഇവർ മിടുക്കരാണ്.

ഒക്ടോബർ: സംസാരിക്കാൻ ഇവർക്കിഷ്ടമാണ്. ഇവർക്കു നല്ല സുഹൃത്തുക്കൾ ധാരാളം ഉണ്ടായിരിക്കും. പരാജയങ്ങളിൽ നിന്നു പാഠം പഠിക്കുന്നവരാണ്. വളരെ ഊർജസ്വലരാണ്.

നവംബർ: വിശ്വസ്തരാണ്. സ്വതന്ത്രമായ കാഴ്ചപ്പാടുകൾ ഇവർക്കുണ്ട്.

ഡിസംബർ: സ്നേഹമുള്ളവരും വിശ്വസ്തരും കൈയഴിഞ്ഞ് സഹായിക്കുന്നവരുമാണ്. മത്സരബുദ്ധിയോടെ കാര്യങ്ങൾ നേരിടുന്നവരാണ്. ഇവരെ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.

Your Rating: