Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിറന്നാൾ ദിനത്തിൽ ചെയ്യരുതാത്ത കാര്യങ്ങൾ

ജ്യോതിഷവും ജന്മദിനവും

ചില കാര്യങ്ങൾ വർഷത്തിലെ ജന്മ നക്ഷത്രദിനത്തിൽ ഒഴിവാക്കേണ്ടതുണ്ടന്നാണ് വിശ്വാസം. വിവാഹം, ദീർഘയാത്രയ്ക്ക് തുടക്കം പുതിയ വാഹനം വാങ്ങൽ, അല്ലെങ്കിൽ പുതിയ വാഹനത്തിൽ ആദ്യമായി കയറൽ  ഇവയ്ക്കു ആണ്ട് പിറന്നാൾ  ദിനം  ഒഴിവാക്കണമെന്നാണ് വിശ്വാസം. എണ്ണതേച്ചുകുളിയും തലമുടി മുറിക്കൽ ഷേവിങ് ഇവയും പിറന്നാൾ ദിനത്തിൽ ചെയ്യരുതെന്നും അന്നേ ദിവസം മദ്യം, ചൂത്, സാഹസകർമങ്ങൾ ഇവയിൽ നിന്ന് നിർബന്ധമായും  ഒഴിഞ്ഞുനിൽക്കണമെന്നും പറയുന്നു.  

പിറന്നാളിന് ക്ഷേത്രദർശനം നടത്തണം. ഗണപതി  ഹോമവും ഭഗവതി േസവയും നടത്തുന്നത് വിഘ്നനിവാരണത്തിനും സർവദോഷ പരിഹാരത്തിനും ഉത്തമമെന്നു വിശ്വാസം. ആണ്ടുപിറന്നാളിന് നടത്താവുന്ന വിശിഷ്ടമായ ദാനം അന്നദാനമാണെന്ന് വിശ്വാസം.

Your Rating: