Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നക്ഷത്രം: ഉദയം മുതൽ ഉദയം വരെയല്ല

ജന്മനക്ഷത്രം

2015 മേയ് 12 ഉച്ചതിരിഞ്ഞ് 1.48 നാണ് എന്റെ മകൾ ജനിച്ചത്. അന്ന് ‘അവിട്ടം’ നക്ഷത്രമാണു കലണ്ടറിൽ ഉള്ളത്. പക്ഷേ, ഇന്റർനെറ്റിൽ സുഹൃത്തുക്കൾ നോക്കി പറയുന്നത് അന്ന് ഉച്ചതിരിഞ്ഞു ‘ചതയം’ നക്ഷത്രമാണെന്നാണ്. മകളുടെ നക്ഷത്രം ഏതാണെന്നുള്ള സംഭ്രമത്തിലാണു ഞങ്ങൾ. ദയവായി അവിടുന്ന് ഒരു മറുപടി നൽകണം.
ആരതി ഉദയകുമാർ, പൂവൻതുരുത്ത്.

2015 മേയ് 12–ാം തീയതി പകൽ 9.38 വരെയേ അവിട്ടം നക്ഷത്രം ഉള്ളൂ... ശേഷം ചതയം നക്ഷത്രം ആരംഭിച്ചു... ഇപ്പോഴും പലരുടെയും ധാരണ ഒരു ദിവസം ഉദയം മുതൽ അടുത്ത ദിവസം ഉദയം വരെയാണ് ഒരു നക്ഷത്രം എന്നാണ്. എന്നാ‍ൽ നക്ഷത്രം എപ്പോൾ വേണമെങ്കിലും ആരംഭിക്കാം. ഓരോ ദിവസവും ഉദയത്തിന് ഏതു നക്ഷത്രമാണോ ആ നക്ഷത്രമാകും അന്നേ ദിവസം കലണ്ടറിൽ രേഖപ്പെടുത്തുക. നക്ഷത്രം രേഖപ്പെടുത്തിയശേഷം അതിനോടു ചേർന്ന് ആ നക്ഷത്രം എത്ര സമയം വരെയുണ്ട് എന്ന നാഴിക വിനാഴിക കൂടി എഴുതും. എല്ലാവർക്കും അതു മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. എന്നതിനാൽ ആ ദിവസം മുഴുവൻ അതേ നക്ഷത്രമാണെന്നു തെറ്റിദ്ധാരണ ഉണ്ടാകും.


താങ്കളുടെ മകൾ ജനിച്ച ദിവസവും കലണ്ടറിൽ അവിട്ടം 8.45 എന്ന് (എട്ടേ മുക്കാൽ) എഴുതിയിട്ടുണ്ടാകും. അതായത് അവിട്ടം നക്ഷത്രം അന്ന്, 8 നാഴിക 45വിനാഴിക വരെയേയുള്ളൂ എന്നാണ് അർഥം. അതു പകൽ 9.38 വരെയായിരുന്നു. അതിനുശേഷം ചതയം നക്ഷത്രം ആരംഭിച്ചു... ഒരു സംഭ്രമവും വേണ്ട, ഉച്ചതിരിഞ്ഞ് 1.48നു ജനിച്ച കുട്ടിയുടെ നക്ഷത്രം ചതയം തന്നെയാണ്.

Your Rating: