Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശനിദശയിൽ കറുപ്പ് വസ്ത്രം

ശനിദശയിൽ കറുപ്പ് വസ്ത്രം

ശനിദശ ദുരിതദശയാണെന്നാണ് പൊതുവെ പറയുന്നത്. എന്നാൽ ജാതകത്തിൽ ശനി ഇഷ്ടഫലപ്രദനായ‌ി നിന്നാൽ ജാതകൻ നേതൃസ്ഥാനത്തേക്ക് എത്തും. ഗ്രാമം, സമൂഹം ഇവയിൽ ആധിപത്യം വളർത്തു മൃഗങ്ങളിൽ നിന്ന് ധനലാഭം. ശനി പ്രതികൂലമെങ്കിൽ സ്ഥിതി കഷ്‍ടമാകാം. സർവകാര്യപരാജയം, തടസ്സം, അംഗഭംഗം, കടബാധ്യത, പാദരോഗം, കൃഷിനാശം, ഗൃഹനാശം ഫലം.

ജീവിത രീതി

ശുഭസ്ഥാനത്തെ ശനി സമാധാനവും ഐശ്വര്യവും തരുന്നുവെങ്കിൽ അതിനു വിപരീത ഫലമാണ് അശുഭസ്ഥാനത്ത് നിൽക്കുന്ന ശനി നൽകുന്നത്. അമിത വേഗത്തിലുളള ഡ്രൈവിങ്, അപകടസാധ്യതയുളള പ്രവർത്തനങ്ങൾ ഇവ ഒഴിവാക്കണം. തണുത്തതും ശീതസ്വഭാവമുളളതുമായ ഭക്ഷണം ശനിദശക്കാലത്ത് നല്ലതല്ല. ഏഴരശനി, കണ്ടകശനി, അഷ്ടമ ശനി  തുടങ്ങിയ അശുഭകാല ങ്ങളിൽ ഈശ്വരഭജനവും സംയമനവും ശീലിക്കണം. നീചരിൽ നിന്ന് ബോധപൂർവ്വം അകന്ന് നിൽക്കണം. അഗതികൾക്ക് അന്നദാനം, വസ്ത്രദാനം, പിതൃ പ്രീതികരമായ കർമങ്ങൾ ഇവ ശനിയുടെ രൂക്ഷത കുറയ്ക്കും. 

പൂജകൾ

ശനിപ്രീതിക്കായി ശനിയാഴ്ച വ്രതത്തോടെ ശാസ്താവിനെ ഭജിക്കാം. അന്ന് നീരാഞ്ജനം എളളുപാ യസ നിവേദ്യം ഇവ നടത്താം. അരയാൽ പ്രദക്ഷിണവും ആവാം. ഇവ ജന്മനക്ഷത്ര ദിവസവും അനുഷ്ഠിക്കാ വുന്നതാണ്. ശിവഭജനവും ഹനുമാൻ ക്ഷേത്രദർശനവും ശനിപ്രീതികരം.

വസ്ത്രധാരണം

ശനിപ്രീതിക്ക് കടും നീലനിറമോ കറുപ്പു നിറമോ ഉളള വസ്ത്രങ്ങൾ ധരിക്കാം. ശനിയാഴ്ചകളിൽ ഇവ ഉപയോഗിക്കാൻ ശ്രദ്ധിക്കാം. മേടം, കർക്കടകം, ചിങ്ങം, വൃശ്ചികം, ധനു, മീനം എന്നീ ലഗ്നങ്ങളിൽ ജനിച്ചവർ ഈ ദശാഘട്ടത്തിൽ മഞ്ഞയോ മഞ്ഞ കലർന്ന നേർത്ത നിറങ്ങളോ ആണ് ധരിക്കേണ്ടത്.

വിവരങ്ങൾക്ക് കടപ്പാട് ∙ ഡോ. കെ. ബാലകൃഷ്ണ വാരിയർ

Your Rating: