Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഴിപാടുകൾക്ക് ഫലമില്ലാത്തതെന്തുകൊണ്ട്?

ജ്യോതിഷം

വഴിപാടുകൾക്കു ഫലമില്ലാത്തതു പിതൃദോഷ സൂചനയെന്നൊരു വിശ്വാസമുണ്ട്. പിതൃദോഷമുള്ളവർ എന്തു വഴിപാടും നേർച്ചയും പൂജയും ചെയ്താലും ഫലം ലഭിക്കില്ല. ദു:ഖങ്ങളും ദുരിതങ്ങളും ജീവിതത്തിലുടനിളം തുടരുകയും ചെയ്യും. പിതൃദോഷത്തിന്റെ ചില സൂചനകൾ വായിക്കാം.

1. സന്താനസൗഭാഗ്യത്തിനു താമസം വരുക. സന്താനങ്ങളുടെ ആധിവ്യാധി മൂലം ക്ലേശം.

2. കുടുംബാംഗങ്ങൾക്ക് അടിക്കടി അസുഖം ബാധിച്ച് സാമ്പത്തികനില തകരാറാവുക.

3. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വീട്ടില്‍ എപ്പോഴും കലഹാന്തരീക്ഷം നിലനിൽക്കുകയും അതിലൂടെ മനഃസമാധാനം നഷ്ടമാകലും.

4. വിവാഹം, ഗൃഹനിർ‌മാണം എന്നിവ എത്ര ശ്രമിച്ചാലും നീണ്ടുപോകുക.

5. വരവിൽ കവിഞ്ഞ അധികച്ചെലവ്.

6. കുടുംബാംഗങ്ങൾക്ക് ഒറ്റയ്ക്ക് വീട്ടിൽ ചിലവഴിക്കാൻ ബുദ്ധിമുട്ട്. അകാരണമായ ഭയം, മരിച്ചവരെ സ്വപ്നത്തിൽ കണ്ട് ഉറക്കം നഷ്ടപ്പെടൽ എന്നിവ പതിവായി ഉണ്ടാകുക.

7. വഴിപാടുകൾക്കും പ്രാർഥനകൾക്കും വേണ്ടത്ര ഫലസിദ്ധിയില്ലാതിരിക്കുക.

8. അസ്വാഭാവിക സംഭവങ്ങൾ, അകാല മരണങ്ങൾ എന്നിവ ഉണ്ടാവുക

9. സന്തതി പരമ്പരകൾക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും ഒരു പുരോഗതിയും ഉണ്ടാവാതിരിക്കുക.

10. സന്താനങ്ങളിൽ നിന്ന് വേണ്ടരീതിയിലുള്ള പരിഗണന ലഭിക്കാതെ ഒറ്റയ്ക്ക് ജീവിതം നയിക്കേണ്ടി വരിക.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.