Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തചന്ദ്രൻ ലോകം അവസാനിപ്പിക്കുമോ? ഇല്ലെന്ന് ജ്യോതിശാസ്ത്രം!

blood-moon

സെപ്റ്റംബർ 28 ഉം രക്തചന്ദ്രനുമാണു ജ്യോതിശ്ശാസ്ത്രത്തിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം. അപൂർവപ്രതിഭാസമായ രക്തചന്ദ്രന്‍ സെപ്റ്റംബർ 28നു ദൃശ്യമാകുന്നതോടെ ലോകം അവസാനിക്കുമെന്ന് ഒരു വിഭാഗം ജനങ്ങൾ പ്രചാരണം നടത്തുന്നു. ഈ ദിവസം കൊടുങ്കാറ്റ് ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമെന്നാണു പ്രവചനം. ഇത്തരം വാർത്തകൾ ചിലരിലെങ്കിലും ആശങ്കയും ആകാംക്ഷയും ഉണ്ടാക്കിയിട്ടുണ്ട്. സമ്പൂര്‍ണ ചന്ദ്രഗ്രഹണത്തോടൊപ്പം ചന്ദ്രന്‍ ചുവപ്പു നിറമാകുന്ന പ്രതിഭാസമാണു രക്തചന്ദ്രന്‍ എന്നറിയപ്പെടുന്നത്.

നാലു സമ്പൂര്‍ണചന്ദ്രഗ്രഹണങ്ങള്‍ അടങ്ങുന്ന ടെട്രാഡ് (ചതുര്‍ഗ്രഹണം) എന്ന പ്രതിഭാസമാണ് സെപ്റ്റംബർ 28നു സംഭവിക്കാൻ പോകുന്നത്. ഇതേ രീതിൽ ബ്ലഡ് മൂൺ പ്രതിഭാസം ഈ നൂറ്റാണ്ടില്‍ എട്ടു തവണ സംഭവിക്കുമെന്നാണു ശാസ്ത്രജ്ഞർ പ്രവചിക്കുന്നത്.

2014 ഏപ്രില്‍ 14, 15, ഒക്ടോബര്‍ 8, 2015 ഏപ്രില്‍ 4, സെപ്റ്റംബര്‍ 28 എന്നീ ദിവസങ്ങളിലായാണു നാലു സമ്പൂര്‍ണ ചന്ദ്രഗ്രഹണങ്ങള്‍. ഇതിൽ മൂന്നെണ്ണം സംഭവിച്ച‌ു. ഇനി നാലാമത്തേതു സെപ്റ്റംബർ 28നു സംഭവിക്കുമെന്നാണു ശാസ്ത്രലോകം പ്രവചിക്കുന്നത്.

ചന്ദ്രനും സൂര്യനും ഇടയ്ക്ക് ഭൂമി വരികയും ഭൂമിയുടെ നിഴല്‍ തട്ടി ചന്ദ്രൻ മറയുന്നതുമാണു ചന്ദ്രഗ്രഹണം. ഈ സമയത്തു ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികള്‍ വക്രീകരിക്കപ്പെടും. അതുമല്ലെങ്കില്‍ മാര്‍ഗഭ്രംശം സംഭവിച്ചു ചന്ദ്രനില്‍ പതിക്കും. ഇങ്ങനെ വരുമ്പോഴാണു ചന്ദ്രന്‍ ചുവപ്പു നിറത്തിൽ ദൃശ്യമാകുന്നത്. എല്ലാ ദിവസവും സൂര്യൻ അസ്തമിക്കുമ്പോൾ സംഭവിക്കുന്നതും ഇതേ പ്രതിഭാസമാണ്.

സമാനമായ ബ്ലഡ് മൂൺ പ്രതിഭാസം കഴിഞ്ഞ നൂറ്റാണ്ടിലും സംഭവിച്ചിരുന്നു. അന്നൊന്നും ഒന്നും സംഭവിച്ചിട്ടില്ല. 1967–68 വര്‍ഷങ്ങളിൽ നാലു പൂർണ ചന്ദ്രഗ്രഹണങ്ങൾ സംഭവിച്ചിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.