Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുധദശയിൽ വിദ്യാഗുണം

ജ്യോതിഷം

ബുധൻ അനുകൂല സ്ഥാനത്ത് നിന്നാൽ ആ ദശാകാ ലത്ത് വിദ്യാഗുണം ഫലം. ബുദ്ധിശക്തി, നർമ ബോധം ഇവ ഉണ്ടാകും. സാഹിത്യം, ഗണിതം, ഇവയിൽ തിള ങ്ങാം. പത്രപ്രവർത്തനം, അക്കൗണ്ടന്റ് എന്നീ രംഗങ്ങ ളിൽ മികവ് കാട്ടാം. ബുധൻ ദുർബലനായാൽ ബുദ്ധിശ ക്തി കുറവായിരിക്കാം. ഓർമക്കുറവ്, മനസ്സിലുളളത് അത് പോലെ പ്രകടിപ്പിക്കാൻ കഴിയാതെ വരിക, അപക്വത ഇവയും ഫലം. ഉറക്കക്കുറവ്, അലർജി ഇവയും ഉണ്ടാകാം.

ജീവിതരീതി : വായനയും എഴുത്തും ശീലമാക്കുന്നത് ബുധപ്രീതികരമാണ്. കൂടുതൽ വായിക്കുകയും പ്രഭാഷ ണങ്ങൾ കേൾക്കുകയും ചെയ്യണം. പുതിയ ഭാഷകൾ പഠിക്കാൻ നല്ല കാലമാണിത്. വിശ്വാസത്തിലും പ്രവൃ ത്തിയിലും സ്ഥിരത പുലർത്തുക. മകൾ, സഹോദരി, പിതൃസഹോദരി ഇവരെ കഴിയുന്ന വിധം സഹായിക്കു ക.

പൂജകൾ : ബുധദോഷശാന്തിക്കായി ശ്രീരാമനെയും ശ്രീകൃഷ്ണനെയും ഭജിക്കാം. ബുധനാഴ്ചകളിൽ വ്രതത്തോടെ ഈ ക്ഷേത്രങ്ങളിൽ ദർശനവും പാൽപ്പായസവും വഴിപാട് നടത്തുന്നതും നല്ലത്. ഭാഗവത പാരായണം ജീവിതത്തിന്റെ ഭാഗമാക്കാം. 

വസ്ത്രധാരണം : ബുധപ്രീതിക്കായി പച്ചവസ്ത്രം ധരിക്കാം.

പുഷ്പധാരണം : മഞ്ഞപ്പൂക്കളാണ് ബുധപ്രീതിക്ക് ധരിക്കേണ്ടത്. മഞ്ഞച്ചെത്തി, സ്വർണമല്ലി, മഞ്ഞ അരളി ഇവ അണിയാം.

Your Rating: