Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

40 കഴിഞ്ഞാൽ ജാതക പൊരുത്തം നോക്കേണ്ട...

soul-mate

1975 മാർച്ച് 8, 1.02 പിഎം ന് തിരുവന്നതപുരത്താണ് ഞാൻ ജനിച്ചത്. കുറച്ചുകാലം മുൻപു ധാരാളം വിവാഹാലോചനകൾ വന്നെങ്കിലും പല കാര്ണങ്ങൾകൊണ്ടു ഞാൻ ആ സമയം അനുവദിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ വിവാഹം നോക്കുന്നുണ്ടെങ്കിലും ജാതക ചേർച്ച ഒത്തുവരുന്നില്ല. എന്നത്തേക്ക് എന്റെ വിവാഹം നടക്കും?

സുഭാഷ് ചന്ദ്രൻ, നെടുമങ്ങാട്.

താങ്കൾക്ക് ഇപ്പോൾ 40 വയസ് കഴിയുന്നു. ശരിക്കും പറഞ്ഞാൽ ജീവിതത്തിന്റെ മധ്യാഹ്നകാലത്തിലാണു നടക്കുന്നത്. ഇനിയും ജാതക പൊരുത്തത്തിന് അമിതമായി പ്രാധാന്യം കൊടുക്കേണ്ട ആവശ്യകതയില്ല. ചെറുപ്പകാലത്തു വിവാഹം നടത്തുമ്പോഴാണ് ജാതക, നക്ഷത്ര ചേർച്ച കൂടുതൽ നോക്കേണ്ടത്. പ്രായത്തിന്റെ ഒരു പരിധി കഴിഞ്ഞാൽ ജീവിത സായാഹ്നം വരെയുള്ള കാലത്തേക്കു ജാതക ചിനതയിൽ കൂടുതൽ പ്രാധാന്യം നൽകി കാത്തിരിക്കുന്നതു യുക്തിയല്ല. താങ്കളുടെ ജാതകപ്രകാരം എട്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നുണ്ടെങ്കിലും ദോഷത്തിന്റെ കാഠിന്യം ഇല്ല. ശുദ്ധ ജാതകമുള്ള പെൺകുട്ടിയുമായി വിവാഹം നടത്താം. ഇനി അതിന് പ്രത്യേക കാലയളവ് ഒന്നും നോക്കിയിരിക്കേണ്ട ആവശ്യമില്ല.

Your Rating: