Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പല തൊഴിൽ ചെയ്യാൻ യോഗം

ജ്യോതിഷം

ഒന്നിലേറെ ഉദ്യോഗം വഹിക്കാനുള്ള യോഗം പലർക്കും ഉണ്ടാകും അത് ചിലപ്പോൾ ഒരേസമയം തന്നെയാകാം. അല്ലെങ്കിൽ ഒന്നിനു ശേഷം മറ്റൊന്നാകാം. സിനിമാ രംഗത്തുനിന്നു മുഖ്യമന്ത്രിപദത്തിലെത്തിയ എംജിആറും ജയലളിതയും എംടി രാമറാവുവും കരുണാനിധിയും ഒക്കെ നമ്മുടെ മുന്നിലുള്ള ഉദാഹരണങ്ങളാണ്. ബസ് കണ്ടക്ടറായിരുന്ന ആൾ ഇന്ത്യൻ സിനിമയിലെതന്നെ ചക്രവർത്തിയായ രജനികാന്ത് ആയി. അങ്ങനെ അനേകം പേരുകൾ പറയാനുണ്ട്.

ജാതകത്തിൽ പത്താം ഭാവത്തിൽ നിൽക്കുന്ന ഗ്രഹം അല്ലെങ്കിൽ പത്താം ഭാവത്തിലേക്കു നോക്കുന്ന ഗ്രഹം എന്നിവയ്ക്ക്  അനുസൃതമായാണ് ഓരോരുത്തരും ജോലി ചെയ്യുന്നത്. ലഗ്നാധിപന്റെ സ്വഭാവത്തിന് അനുസൃതമായ തൊഴിലിൽ ഏർപ്പെട്ടാൽ ശോഭിക്കാൻ കഴിയും.

തനിക്ക് ഒരു കാര്യമേ ചെയ്യാൻ കഴിയൂ, മറ്റൊരു രംഗത്തും ശോഭിക്കില്ല എന്നു കരുതുന്നത് ശുദ്ധ അബദ്ധമാണ്. സൈനിക സേവനം കഴിഞ്ഞ എത്രയോ പേർ നാട്ടിലും വിദേശത്തുമായി വ്യത്യസ്ത ജോലികൾ ചെയ്യുന്നു.

വിരമിച്ച ശേഷം പുതിയ ഉദ്യോഗം അന്വേഷിക്കുന്നത് ഇന്നു സാധാരണമാണ്. ചിലർ ബിസിനസിലേക്കും കടക്കുന്നു. നമുക്കു പല ആഗ്രഹങ്ങളും ഉണ്ടാകാം. അതൊക്കെ നടക്കണമെന്നില്ല. ചിലപ്പോൾ നടന്നേക്കാം, അതുവരെ ഒന്നും ചെയ്യാതിരിക്കരുത്. ആഗ്രഹങ്ങൾ എത്തിപ്പിടിക്കാൻ ശ്രമിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ പടിപടിയായി ചെയ്താൽ അവിടെ എത്തിച്ചേരാൻ കഴിയും.

ലേഖകന്റെ വിലാസം :‌

Dr. P. B. Rajesh

Rama Nivas

Poovathum parambil

Near ESI Dispensary

Eloor East 

Udyogamandal P.O

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337

Your Rating: