Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാതകം നോക്കി ജോലി ഉറപ്പു പറയാമോ?

ജ്യോതിഷം

എന്റെ നക്ഷത്രം തിരുവാതിര. ജനനം 1982 ഡിസംബർ 31–ാം തീയതി ഉച്ചയ്ക്ക് 12.55 ന്. എനിക്ക് ഗവൺമെന്റ് ജോലി ലഭിക്കാൻ സാധ്യതയുണ്ടോ? അതുപോലെ വീടുപണിയും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. തടസ്സങ്ങൾ മാറിക്കിട്ടുമോ? ഭർത്താവ് വിദേശത്താണ്. രണ്ടു കുട്ടികളുമുണ്ട്.

– പ്രിയ പാലക്കാട്.

1982 ഡിസംബർ 31 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.55 ന് പുണർതമാണു നക്ഷത്രം. ജാതകപ്രകാരം അത്ര മോശമായ സമയമൊന്നുമല്ല ഇപ്പോഴത്തേത്. ജോലി ലഭിക്കുന്നതിനൊക്കെ അനുകൂലമായ കാലമാണ്. പ്രത്യേകിച്ചും ഈ വർഷം അവസാനത്തോടെ ഉദ്ദേശിക്കുന്ന പല കാര്യങ്ങളിലും അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും.

ജാതകം വച്ച് ഇന്ന ജോലി കിട്ടും എന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. സാധ്യതകൾ മാത്രമാണ് ജ്യോതിഷത്തിലൂടെ പറയാൻ കഴിയുന്നത്. നിങ്ങളുടെ ജാതകപ്രകാരം സ്ഥിരവരുമാനത്തോടെയുള്ള ജോലിക്കാണു സാധ്യത പറയുന്നത്. അതിനുവേണ്ടിയുള്ള പരിശ്രമം നടത്തണം. സർക്കാർ ജോലിയേ ചെയ്യൂ എന്നു വാശി പിടിച്ച് ഇരിക്കരുത്. ഇപ്പോൾ കിട്ടുന്ന ജോലി ഏറ്റെടുക്കുക. അതിൽ നിന്നുകൊണ്ടുതന്നെ നിങ്ങൾ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിൽ എത്തിച്ചേരാൻ വേണ്ടി പരിശ്രമിക്കുക. ഉത്സാഹിക്കുന്നവരെ മാത്രമേ ലക്ഷ്മീദേവി അനുഗ്രഹിക്കൂ എന്ന് ജ്യോതിഷത്തിലും പറയുന്നുണ്ട്. ജാതകത്തിൽ എഴുതിവച്ചിട്ടുണ്ട് എന്നു കരുതി സർക്കാർ ജോലി കിട്ടില്ല. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തു നിന്നുകൂടി നടത്തുക. മഹാവിഷ്ണു പ്രീതികരമായ കർമങ്ങൾ നടത്തുന്നതാണ് ഇപ്പോൾ നിങ്ങൾക്ക് ഉത്തമം.

Your Rating: