Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമയം നോക്കി സിസേറിയൻ ചെയ്താൽ ജാതകം നന്നാകുമോ?

Birth Time

ഒരാളുടെ ജാതകം തുടങ്ങുന്നത് എപ്പോഴാണ്? അത് സംബന്ധിച്ച് പല പക്ഷങ്ങളുണ്ടെങ്കിലും ‘ജാതകം’ എന്ന് അർഥം തന്നെയാണ് എടുക്കുന്നത്. കപാലം പുറത്തു കാണുന്ന നിമിഷം. അത് മുതലാണ് ജാതകം തുടങ്ങുന്നത്. സ്വാഭാവിക പ്രസവമാണെങ്കിലും സിസേറിയൻ ആണെങ്കിലും കുട്ടിയുടെ തല ആദ്യമായി പ്രപഞ്ചവുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന നിമിഷമാണ് പരിഗണിക്കുന്നത്. അപ്പോൾ മുതൽ ഈ പ്രപഞ്ചത്തിന്റെ കാന്തിക വലയങ്ങൾ ആ കുട്ടിയിലുണ്ടാക്കുന്ന മാറ്റങ്ങൾക്കനുസരിച്ചാണ് ജാതകം എഴുതുന്നത്. ചിലരൊക്കെ നല്ല നേരം നോക്കി സിസേറിയൻ നടത്താന്‌ ശ്രമിക്കാറുണ്ട്. അവരുടെ ആ ആഗ്രഹത്തെ തെറ്റു പറയുന്നില്ല. എന്തായാലും സിസേറിയനേ നടക്കുവെന്ന് ഡോക്ടർ പറഞ്ഞു. അപ്പോൾ നല്ല നേരത്ത് ആയിക്കളയാം എന്ന തോന്നലാണ്. പലരും അങ്ങനെ സമീപിക്കുകയും നേരം കുറിച്ചു നൽകുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ആ നേരത്ത് തന്നെ സംഭവിക്കുന്നത് കുറവാണ്.

ഒന്നുകിൽ ഡോക്ടർ വൈകും, അല്ലെങ്കിൽ നേരത്തെ പെയിൻ തുടങ്ങും. എന്തെങ്കിലും കാരണത്താൽ ഈശ്വരൻ നിശ്ചയിച്ച സമയത്തേ ജനനം നടക്കാറുളളൂ. നല്ല നേരം വരാനുണ്ടെന്ന് പറഞ്ഞ് കുട്ടിയുടെയും അമ്മയുടെയും ജീവൻ അപകടത്തിലാക്കാൻ ആരും ശ്രമിക്കരുത്.

പിന്നാക്കഗണിതം വച്ച് കുട്ടി ഗർഭത്തിൽ ഉരുവാകുന്ന സമയം വരെ കണക്കാക്കാനുളള വിധി ഉണ്ട്. തമിഴ്നാട്ടിൽ പെൺകുട്ടികൾക്ക് ഋതുജാതകം എഴുതുന്ന രീതിയുണ്ട്. പെൺകുട്ടിയുടെ ആദ്യ ആർത്തവവുമായി ബന്ധപ്പെട്ടതാണ് അത്. ചിലയിടങ്ങളിൽ കുട്ടിയുടെ പൊക്കിൾകൊടി മുറിക്കുന്ന നേരം കണക്കാക്കാറുണ്ട്. കുട്ടി ആദ്യം കരയുന്ന നേരം തുടക്കമായി കണക്കാക്കുന്നവരുമുണ്ട്. നാട്ടു ഭാഷയിൽ തല പുറത്തു കണ്ട നേരം എന്നൊക്കെ പറയാറില്ലേ, അത് തന്നെയാണ് പ്രധാനം എന്നാണ് എന്റെ അഭിപ്രായം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.