Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജന്മരാശിനോക്കി പെർഫ്യൂം തിരഞ്ഞെടുക്കാം...

perfumes-birthsign

പെർഫ്യൂം ഇന്ന് ആഡംബരത്തിൽ അവസാന വാക്കല്ല, ആദ്യവാക്ക് തന്നെയാണ്. പലതരം പെർഫ്യൂം സുഗന്ധങ്ങളിൽ മുങ്ങിനിവരുന്നതിൽ മലയാളികൾ മുന്നിലാണ്. പക്ഷേ ഏതു പെർഫ്യൂം എന്ന ചോദ്യം വരുമ്പോഴാണ് പ്രശ്നം. ശരീരത്തിന്റെ സ്വഭാവം, സന്ദർഭം എന്നിവയൊക്കെ കണക്കിലെടുത്താണ് പെർഫ്യൂം തിരഞ്ഞെടുക്കേണ്ടതെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ശരീരത്തിന്റെ സ്വാഭാവിക ഗന്ധത്തോടും ചേർന്നു പോകുന്നതുമാകണം പെർഫ്യൂം . പെർഫ്യൂമും ജന്മരാശിയുമായി ബന്ധമെന്ന് അദ്ഭുതപ്പെടുന്നവരുണ്ടാകാം. ജന്മരാശിയുമായി ബന്ധപ്പെട്ട ഗന്ധങ്ങൾ ശരീരത്തിന്റെ സ്വാഭാവിക ഗന്ധത്തോടു ചേർന്നതായിരിക്കും. ഓരോ ജന്മരാശിക്കും ഓരോ തരം സുഗന്ധങ്ങളാണ് ചേരുക.

ഏരീസ് ലെമൺ, മിന്റ് എന്നീ സുഗന്ധങ്ങൾ ഈ രാശിക്കാർക്ക് ചേർച്ചയാണ്. ഇത് ശുഭാപ്തി വിശ്വാസം ഉണ്ടാക്കുന്നു. ഇടത്തരം സ്പൈസ് ഗന്ധങ്ങൾ ഇവരെ ചുറുചുറുക്കുള്ളവരാക്കും.

ടോറസ് ബാസിൽ, ലാവൻഡർ സുഗന്ധങ്ങൾ ഈ രാശിക്കാരുടെ പ്രത്യേകതകൾക്ക് ഇണങ്ങും. റൊമാന്റിക്, സെന്റിമെന്റൽ മൂഡുകൾക്ക് ലില്ലി, റോസ് ഗന്ധങ്ങൾ ഉപയോഗിക്കാം. പ്രകൃതിയെയും പുറംലോകത്തെയും ഇഷ്ടപ്പെടുന്നവരാണ് ടോറസ് രാശിക്കാർ. ചന്ദനഗന്ധമുളള പെർഫ്യൂമുകളും ഇവർക്ക് പറ്റിയതാണ്.

ജെമിനി ഭാവനാശാലികളും പ്രതികരണശേഷിയുള്ളവരും നർമശീലരുമാണ് ജെമിനി രാശിക്കാർ. ഫ്രഷ്, സിട്രസ് ഗന്ധങ്ങൾ ഇവർക്കുള്ളവയാണ്. റോസിന്റെ മിഡിൽ സുഗന്ധം, പൈൻ സുഗന്ധം എന്നിവ ഇവരുടെ ആത്മവിശ്വാസമുള്ള വ്യക്തിത്വത്തിന് അടയാളമാകും.

കാൻസർ ആൽഡിഹൈഡുകളുടെ അംശം കലർന്ന ലെമൺ സുഗന്ധം കാൻസർ രാശിക്കാർക്ക് ചേരും. പ്രണയാർദ്ര നിമിഷങ്ങൾക്ക് റോസും ലില്ലിയും.

ലിയോ മിന്റ്, കൊളോൺ, ഓറഞ്ച് എന്നീ സുഗന്ധങ്ങളുടെ മിശ്രിതം ലിയോ രാശിക്കാരുടെ സർഗാത്മകതയെ വിളിച്ചോതുന്നു. ക്ലാരി, ലില്ലി ഓഫ് ദ് വാലി എന്നിവയുടെ മിഡിൽ നോട്ടുകൾ, ചന്ദനം, സെഡർ, ആംബർ എന്നിവയുടെ മിശ്രിതം തുടങ്ങിയവ ലിയോക്കാരിലേക്ക് ശ്രദ്ധയാകർഷിക്കും.

വിർഗോ ഹയാസിന്ത്, ലെമൺ ഫ്ലേവറുകൾ വിർഗോയ്ക്ക് യോജിക്കും. ജാസ്മിൻ, റോസ് ഗന്ധങ്ങളാണ് ആർദ്ര നിമിഷങ്ങൾക്ക് പറ്റിയത്.

ലിബ്ര സ്പൈസ്, സിട്രസ് കോംബിനേഷൻ ഗന്ധങ്ങൾ ലിബ്രക്കാർക്ക് പരീക്ഷിക്കാം. ലില്ലി, റോസ് എന്നിവ പ്രണയികളായ ലിബ്രക്കാർക്ക് ചേർന്ന സുഗന്ധമാണ്. സാൻഡൽവുഡ് ഗന്ധം ലിബ്രക്കാർക്ക് ഉന്മേഷം പകരും.

സ്കോർപിയോ ലാവെൻഡർ, ലൈം, ഗ്രേപ്ഫ്രൂട്ട് എന്നീ സുഗന്ധങ്ങളുടെ ടോപ് നോട്ട് എന്നിവ സ്കോർപിയോക്കാരെ വികാരഭരിതരാക്കും.

സാജിറ്റേറിയസ് സ്വാതന്ത്യ്രവാദികളായ സാജിറ്റേറിയൻകാർക്ക് മസ്ക്, സാൻഡൽ വുഡ് ഗന്ധങ്ങൾ ഇണങ്ങും.

കാപ്രിക്കോൺ സിട്രസ്, ലാവെൻഡർ, ജാസ്മിൻ, റോസ് എന്നീ പാരമ്പര്യ ഗന്ധങ്ങൾ ചേർച്ചയാണ്. സാൻഡൽവുഡ്, മസ്ക്, നെരോലി എന്നിവ ചേർന്ന മിക്സ് പെർഫ്യൂമും നന്നായിരിക്കും.

അക്വേറിയസ് ലാവെൻഡർ, ലമൺ എന്നിവയുടെ ഫ്രെഷ് നോട്ടുകൾ, അംബർ, മസ്ക് എന്നിവ നൂതനാശയക്കാരായ അക്വേറിയസുകാർക്കുള്ളതാണ്.

പിസസ് കൂൾ ഗന്ധങ്ങൾ, വുഡി ഗന്ധങ്ങൾ എന്നിവ ചേർന്നതാണ്. സ്പൈസി ഗന്ധങ്ങൾ പ്രണയനിമിഷങ്ങൾക്ക്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.