Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു പ്രായം കഴിഞ്ഞാൽ എന്തു ചൊവ്വാദോഷം?

ജ്യോതിഷം

എനിക്ക് 42 വയസ്സുണ്ട്. 10 വർഷമായി വിവാഹിതനാകാൻ പരിശ്രമിക്കുന്നു. ജനനത്തീയതി 27–05–1974 രാത്രി 8.30. ഗ്രഹനില തയാറാക്കി. അതനുസരിച്ച് ചൊവ്വാ ദോഷവും കൂടാതെ നക്ഷത്രത്തിൽ മധ്യമ രജ്ജു ദോഷവും ഉണ്ടെന്നാണു പറയുന്നത്. 12 നക്ഷത്രങ്ങൾ എനിക്കു ചേരില്ലത്രേ! ബാക്കിയുള്ള നക്ഷത്രങ്ങളിൽനിന്ന് ഇതേപോലെ ചൊവ്വാദോഷമുള്ള നക്ഷത്രം വേണമത്രേ.

റോബിൻ, കോട്ടയം.

ക്രിസ്തുമത വിശ്വാസികൾ സാധാരണ പൊരുത്തം നോക്കി വിവാഹം നടത്താറില്ല. പിന്നെ ഈ ചൊവ്വാദോഷത്തെപ്പറ്റി തന്നെ പലരും ഭീതിയോടെയാണു പ്രതികരിക്കാറുള്ളത്. ജ്യോതിഷത്തിലെ ചൊവ്വാദോഷ ചിന്ത വച്ചാണെങ്കിൽ താങ്കൾക്കു ശുദ്ധജാതകവും പാപജാതകവും ഒക്കെ വിവാഹത്തിൽ സ്വീകരിക്കാം. അതുകൊണ്ടുതന്നെ ചൊവ്വാദോഷം എന്നതു മാത്രമായിരിക്കില്ല വിവാഹം നടക്കാത്തതിന്റെ കാരണം. ശാസ്ത്രത്തിലെ കണ്ടുപിടിത്തങ്ങൾക്ക് അവസാനമില്ല...ഇന്നത്തെ കണ്ടുപിടിത്തം അനുസരിച്ചു ചൊവ്വ അടക്കമുള്ള ഗ്രഹങ്ങൾക്കു ഭൂമിയിലെ ഓരോ മനുഷ്യരിൽ വ്യത്യസ്തമായി സ്വാധീനം ചെലുത്താൻ കഴിയില്ല. എന്നു കരുതി തുടർ പഠനങ്ങളിൽ അങ്ങനെ വന്നുകൂടാന്നു പറയാനാകില്ല.

Your Rating: