Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രദക്ഷിണം കൊണ്ടു ഗുണമുണ്ട്‌...

പ്രദക്ഷിണം Representative image

ക്ഷേത്രദര്‍ശനത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളില്‍ ഒന്നാണ് പ്രദക്ഷിണം. പ്രദക്ഷിണം ആര്‍ക്കൊക്കെ എത്ര വീതം വേണമെന്നും ഓരോ പ്രദക്ഷിണത്തിന്‍റെയും ഫലമെന്തെന്നും ആഗമശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ഇരുപത്തിയൊന്നു പ്രദക്ഷിണം പൊതുവെ ശ്രേഷ്ഠമാണ്. എല്ലാ ദേവതകള്‍ക്കും മൂന്നു പ്രദക്ഷിണമാകാം. കുളിച്ച്, വൃത്തിയായ വസ്ത്രം ധരിച്ച് അതാതു ദേവന്റെ നാമോച്ചാരണത്തോടെ ക്ഷേത്രഗോപുരത്തെ വന്ദിച്ചുകൊണ്ട് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുക. ആദ്യം ഭഗവാന്റെ വാഹനത്തെ വണങ്ങിയശേഷം ഭഗവാനെ വന്ദിക്കുക. ഭഗവാന്റെ വാഹനത്തെ വന്ദിക്കുന്നതിന്റെ അർത്ഥം ഭഗവാനെ കാണാനുള്ള അനുമതി തേടുകയെന്നാണ്. ചുറ്റമ്പലത്തിനു പുറത്തൂടെ വലം വച്ചശേഷം ശ്രീകോവിലിനു ചുറ്റും പ്രദക്ഷിണം ആരംഭിക്കുന്നത് ഇരട്ടിഫലം നൽകും.

പ്രദക്ഷിണ സമയം

രാവിലെ പ്രദക്ഷിണം ചെയ്താൽ ദു:ഖംമാറ്റുകയും , ഉച്ചയ്ക്ക് ചെയ്യുന്ന പ്രദക്ഷിണം ഇഷ്ടലാഭവും വൈകിട്ടത്തെ പ്രദക്ഷിണം പാപമോചനവും നൽകും.

കൈകൾ ഇളക്കാതെ അടിവെച്ചടിവെച്ച് ദേവ സ്തോത്രങ്ങൾ ഉരുവിട്ടു വേണം പ്രദക്ഷിണം ചെയ്യാൻ. പ്രദക്ഷിണം എന്ന വാക്ക് തന്നെ അർത്ഥ സമ്പുഷ്ടമാണ്. പ്ര എന്ന ശബ്ദം സമാധാനത്തെയാണ് "ദ' മോക്ഷ പ്രദാനമാണ് "ക്ഷി' പാപ മുക്തിയും, "ണം" സർവ്വ ഐശ്വര്യങ്ങളെയും സൂചിപ്പിക്കുന്നു.

∙ ആദ്യത്തെ പ്രദക്ഷിണം കൊണ്ടു ഭക്തന്‍ പാപത്തിൽ‌ നിന്നു മുക്തനാകുന്നു.

∙ ദേവദര്‍ശനാനുമതിയാണു രണ്ടാമത്തെ പ്രദക്ഷിണത്തിന്‍റെ ഫലം.

∙ മൂന്നാമത്തെ പ്രദക്ഷിണം കൊണ്ട് ഐശ്വര്യവും സുഖവും ലഭിക്കുന്നു.

പ്രദക്ഷിണം വയ്ക്കുമ്പോള്‍ ബലിക്കല്ലുകളില്‍ സ്പര്‍ശിക്കാനേ പാടില്ല. ഭക്തന്‍റെ വലതുവശത്തു ബലിക്കല്ലു വരത്തക്കവിധം വേണം പ്രദക്ഷിണം വയ്ക്കാന്‍., രണ്ടു ബലിക്കല്ലുകളുടെ മധ്യത്തിൽ‌ക്കൂടി പോകുകയുമരുത്. അബദ്ധവശാല്‍ ബലിക്കല്ലില്‍ തട്ടിയാലും അതിനെ വീണ്ടും തൊട്ടു തൊഴാന്‍ പാടില്ല. അഭിഷേകതീർ‌ഥം ഒഴുകുന്ന ഓവില്‍ തൊടുകയോ ഓവിലൂടെ ഒഴുകുന്ന തീർ‌ഥം കോരിക്കുടിക്കുകയോ അരുത്.

ശിവക്ഷേത്രത്തിലെ ഓവു മുറിച്ചുകടന്നു പ്രദക്ഷിണം വയ്ക്കരുത്. വടക്കു ഭാഗത്താണു ശിവസാന്നിധ്യം അഥവാ കൈലാസം. കൈലാസവും ശിവലിംഗവുമായുള്ള ബന്ധം വടക്കുഭാഗത്തു കൂടി കടന്നു പോകുന്നതായി വിശ്വസിക്കുന്നു. ഇതു മുറിച്ചുകടന്നാൽ ശിവലിംഗവും കൈലാസവുമായുള്ള ബന്ധത്തിനു ഭംഗം വരുമെന്നു വിശ്വസിക്കുന്നതിനാലാണു ശിവക്ഷേത്രത്തിൽ ഒാവു മുറിച്ചുകടക്കാൻ പാടില്ലെന്നു പറയുന്നത്. ഗണപതിക്കു മാത്രമേ ഒരു പ്രദക്ഷിണം വയ്ക്കാവു. മറ്റു ദേവൻമാർക്ക് ഒറ്റപ്രദക്ഷിണം പാടില്ല.

ഓരോ ദേവതമാർക്കും ചെയ്യാവുന്ന പ്രദക്ഷിണങ്ങളുടെ എണ്ണം:

ഗണപതി 1

സൂര്യന്‍ 2

പരമശിവന്‍ 3

ദേവി 4

മഹാവിഷ്ണു 4

ശാസ്താവ് 5

സുബ്രഹ്മണ്യന്‍ 6

അരയാല്‍ 7

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.