Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തേങ്ങ ഉടയ്ക്ക് സ്വാമി... തേങ്ങാ ഉടയ്ക്കാൻ..!!!

നാളികേരം representative image

'' ശത്രുവിനെ നിഗ്രഹിക്കാനുള്ള ശക്തി നാം ഈ തേങ്ങയിലേക്ക് ആവാഹിച്ചിട്ടുണ്ട്... തൊട്ട് പ്രാർഥിച്ചോളൂ... വേദമന്ത്രധ്വനികളുടെ ഊർജം ഈ തേങ്ങയിലേക്ക് ആവാഹിക്കപ്പെട്ടുക്കഴിഞ്ഞു... പരീക്ഷണം മതിയാക്കൂ... ദുഷ്കർമ്മി മറ നീക്കി പുറത്തുവരൂ...

അന്തസ്സായി തെറ്റ് തുറന്നു പറയൂ... നാം വെറുതെ വിടാം...

ഈ തേങ്ങയും തലയും അണ്ടകടാഹങ്ങളെ ഞെട്ടിച്ചു കൊണ്ട് പൊട്ടിച്ചിതറും മുമ്പ് ഉള്ള് തുറന്ന് പറ‍ഞ്ഞോളൂ...

തേങ്ങ ഇപ്പം പൊട്ടിക്കും... അടുത്ത നിമിഷം പൊട്ടും...

ഇപ്പം പൊട്ടും... അടുത്ത നിമിഷം പൊട്ടിച്ചിതറും...

മിഥുനം സിനിമയിലെ ഈ പ്രശസ്തമായ തേങ്ങ ഉടയ്ക്കൽ സീനിൽ ഒതുങ്ങുന്നതല്ല തേങ്ങയുമായുള്ള മലയാളിയുടെ ബന്ധം. ലോകം എത്രത്തോളം ആധുനികമായാലും ചില വിശ്വാസങ്ങളുടെ കൂട്ടുവിടാൻ മനുഷ്യനു സാധിക്കില്ല. അതുപോലെ തന്നെയാണ് അന്ധവിശ്വാസങ്ങളുടെ കാര്യവും. തലമുറകളായി കൈമാറി വരുന്ന ഇത്തരം വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും കൊണ്ട് സമ്പന്നമാണ് നമ്മുടെ നാട്. ദിനചര്യകളിൽ മാത്രമല്ല നിത്യോപയോഗ സാധനങ്ങളുമായി വരെ ഇത്തരം വിശ്വാസങ്ങള്‍ ബന്ധപ്പെട്ടു കിടക്കുന്നു. കേരവൃക്ഷങ്ങളുടെ സ്വന്തം നാടായ കേരളത്തിൽ നാളികേരവുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള ചില അന്ധവിശ്വാസങ്ങൾ ഇതാ :

∙തേങ്ങ ഉടയ്ക്കുമ്പോൾ നീളത്തിൽ പൊട്ടിയാൽ കുടുംബത്തിൽ ഒരു കുട്ടി ജനിക്കാൻ പോകുന്നു എന്നാണത്രേ വിശ്വാസം. നീളത്തിൽ പൊട്ടുന്ന തേങ്ങമുറി സൂചിപ്പിക്കുന്നത് തൊട്ടിലിനെയാണ്.

∙ ഒറ്റക്കണ്ണുള്ള നാളികേരം ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ഇത്തരം നാളികേരം ചുവന്ന പട്ടിൽ പൊതിഞ്ഞ് പണപ്പെട്ടിയിൽ സൂക്ഷിക്കുന്നത് ധനലാഭവൃദ്ധിക്ക് കാരണമാകുമത്രേ.

∙ വീട്ടിൽ തേങ്ങ പൊട്ടിക്കുമ്പോൾ അതിൽ വെള്ളമില്ലാത്തത് പതിവാണെങ്കിൽ ആ കുടുംബത്തിന് പിതൃക്കളുടെ ശാപം ഉണ്ടെന്ന് പറയപ്പെടുന്നു

∙മുറിഞ്ഞ തേങ്ങ കൂട്ടിവയ്ക്കരുത്.

∙ തേങ്ങ പൊട്ടിക്കുമ്പോൾ കൃത്യമായി മുറിയണം. പൊട്ടിച്ചിതറിപ്പോകരുത്.

∙ആണുങ്ങൾ അരകല്ലിൽനിന്ന് തേങ്ങ എടുത്തുകഴിച്ചാൽ കല്ല്യാണത്തിനിറങ്ങുമ്പോൾ മഴപെയ്യുമെന്ന് ചില സ്ഥലങ്ങളിൽ വിശ്വസിക്കുന്നു.

∙ആണുങ്ങൾ ചിരവപ്പുറത്തിരുന്ന് തേങ്ങ ചിരണ്ടിയാൽ സ്ത്രീധനം കിട്ടില്ല.

∙തേങ്ങ പൊട്ടിക്കുമ്പോൾ കണ്ണിന്റെ ഭാഗമാണ് കൂടുതൽ വരുന്നതെങ്കിൽ അന്നത്തെ ദിവസം കറികളെല്ലാം നന്നാകും.

∙ സന്ധ്യകഴിഞ്ഞാൽ തേങ്ങാവെള്ളം കുടിക്കരുത്.

∙തേങ്ങ പൊട്ടിച്ചിട്ട് കമിഴ്ത്തിയേ വയ്ക്കാവൂ, മരണ വീടുകളിലാണ് തേങ്ങമുറി നിവർത്തി വയ്ക്കുന്നത്.

Your Rating: