Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവരാത്രി ആഘോഷവും, ഭാഗ്യനിറങ്ങളും

astro-sept-30

പുലർകാലത്ത് കുളിച്ച് ദേവിക്ഷേത്രദർശനം ചെയ്യുകയും മത്സ്യമാംസാദികൾ ഒഴിവാക്കി ഒരിക്കലൂണ് മാത്രം കഴിക്കുകയും ചെയ്താണ് ഭക്തർ നവരാത്രി വ്രതം അനുഷ്ഠിക്കുന്നത്. വിദ്യാർഥികളുടെ പഠന മികവിനും എഴുത്തുകാർക്കും കലാകാരന്മാർക്കും കലാ അഭ്യുന്നതിക്കും തൊഴിലാളികൾക്ക് പുരോഗതിക്കും നവരാത്രി വ്രതം വിശേഷമെന്ന് വിശ്വാസം. ഉദ്ദിഷ്ട കാര്യസാധ്യത്തിനായി കരുതിയും നവരാത്രി വ്രതമെടുക്കുന്നവരുണ്ട്. നാരദ മഹർഷി ശ്രീരാമന് ഉപദേശിച്ചതാണ് ഈ വ്രതമെന്നാണ് സങ്കൽപം. രാവണ നിഗ്രഹം നടത്തി സീതാദേവിയെ വീണ്ടെടുക്കാനായി ശ്രീരാമൻ നവരാത്രി വ്രതമനുഷ്ഠിച്ചുവെന്ന് വിശ്വാസം. നവരാത്രിയിലെ ഒൻപതു ദിവസങ്ങളിൽ ആദ്യ മൂന്ന് ദിവസങ്ങൾ ഭദ്രകാളിക്കും അടുത്ത മൂന്ന് ലക്ഷ്മിക്കും അവസാന മൂന്ന് സരസ്വതിക്കും പ്രാധാന്യമുള്ള ദിവസങ്ങളാണ്. അവസാന മൂന്നു ദിവസങ്ങളാണ് ദുർഗാഷ്ടമി, മഹാനവമി, വിജയദശമി ദിനങ്ങൾ. കുട്ടികൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന വിദ്യാരംഭം നടത്തുന്നത് വിജയദശമി ദിനത്തിലാണ്.

നവരാത്രിയിലെ ഒൻപത് ദിവസങ്ങളിൽ ധരിക്കുന്ന വസ്ത്രങ്ങളുടെ നിറത്തിലുമുണ്ട് കാര്യം. നവരാത്രി പൂജയക്ക് ഓരോ ദിവസവും ധരിക്കേണ്ട വസ്ത്രങ്ങളുടെ നിറങ്ങൾ ഏതൊക്കെയാന്ന് നോക്കാം.

പ്രതിപാദ (Pratipada) – October 1, 2016 (Saturday) – Grey
പ്രതിപാദ (Pratipada) – October 2, 2016 (Sunday) – Orange
ദ്വിതിയ (Dwitiya) – October 3, 2016 (Monday) – White
ത്രിദിയ (Tritiya) – October 4, 2016 (Tuesday) – Red
ചതുർത്ഥി (Chaturthi) – October 5, 2016 (Wednesday) – Blue (Navy Blue)
പഞ്ചമി (Panchami) – October 6, 2016 (Thursday) – Yellow
സ്വസ്തി (Sashti) – October 7, 2016 (Friday) – Green
സപ്തമി (Saptami) – October 8, 2016 (Saturday) – Peacock Green
അഷ്ടമി (Ashtami) – October 9, 2016 (Sunday) – Purple
നവമി (Navami) – October 10, 2016 (Monday) – Sky Blue
ദശമി (Dasami) – October 11, 2015 (Tuesday) – Pink

Your Rating: