Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളർ ചികിൽസയും ജ്യോതിഷവും

colour-astrology

‘‘കണ്ണിൽ കുത്തുന്ന നിറം, ആ നിറം കാണുമ്പോൾ തന്നെ തലവേദന വരും... ‘‘ക്ഷീണം തോന്നുന്നുണ്ടെങ്കിൽ കുറച്ചു നേരം പച്ച ഇലകളെ നോക്കിയിരിക്ക്, പെട്ടെന്നു ശരിയാകും കേട്ടിട്ടില്ലേ ചിലർ പറയുന്നത്. കളർ തെറപ്പിയുടെ ഗുട്ടൻസും അതിൽ തന്നെ.

കളർ തെറപ്പി അല്ലെങ്കിൽ ക്രോമോ തെറപ്പി എന്നാൽ നിറങ്ങൾ ഉപയോഗിച്ചുള്ള ചികിൽസ. നിറങ്ങളും ചിന്തകളും ആരോഗ്യവുമായി വളരെയധികം ബന്ധമുണ്ടെന്നു കളർ തെറപ്പിസ്റ്റുകൾ പറയുന്നു. ശരീരത്തിലെ ഉൗർജനില ചക്രങ്ങളുമായും ചക്രങ്ങൾ നിറങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നത്രെ. പിരിമുറുക്കം, സമ്മർദം, ഭയം, ആകുല ചിന്തകൾ തുടങ്ങി രോഗങ്ങൾ വരെ കളർതെറപ്പി കൊണ്ടു മാറ്റാമെന്നാണ് ഇവർ പറയുന്നത്. മഴവില്ലിലെ ഏഴു നിറങ്ങൾ പോലെ ശരീരത്തിൽ ഏഴു ചക്രങ്ങളാണുള്ളത്. ചുവപ്പ് അടിസ്ഥാന ചക്രവുമായും ഓറഞ്ച് നട്ടെല്ലിനൊടുവിലെ പൂണെല്ല് ചക്രവുമായും (സേക്രൽ) മഞ്ഞ നാഡീജാല ചക്രവുമായും (സോളാർ പ്ലെക്സസ്) പച്ച ഹൃദയചക്രവുമായും നീല കണ്ഠചക്രവുമായും ഇൻഡിഗോ തിരുനെറ്റി ചക്രവുമായും (മൂന്നാം കണ്ണ് എന്നും പറയും) വയലറ്റ് ശിരോചക്രവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇവ മനുഷ്യന്റെ വിവിധ പ്രവർത്തനങ്ങളിൽ സ്വാധീനവും ചെലുത്തുന്നു.

നിറങ്ങൾ കണ്ണു കൊണ്ടു കാണുക മാത്രമല്ല, ത്വക്ക് കൊണ്ടും ബുദ്ധി കൊണ്ടും അനുഭവിക്കുന്നുണ്ടെന്നും അതിനനുസരിച്ചു ശരീരത്തിൽ പ്രതിപ്രവർത്തനങ്ങളാകാമെന്നും തെറപ്പിസ്റ്റുകൾ. കുട്ടികളും പിങ്ക് കളറുമായുള്ള ബന്ധവും വളരെ കൃത്യമായി തെറപ്പിസ്റ്റുകൾ വിവരിക്കുന്നുണ്ട്— അമ്മയുടെ ഗർഭപാത്രത്തിന്റെ നിറമാണു കുട്ടികൾ ആദ്യം പരിചയിക്കുന്നത്, ഏറെ ഇഷ്ടപ്പെടുന്നതും. സുരക്ഷിതത്വവും വാൽസല്യവും നിറഞ്ഞ ഓർമകളുമെല്ലാം ഇൗ നിറവുമായി ബന്ധപ്പെട്ടാകുമ്പോൾ ബേബിക്കിഷ്ടം പിങ്ക്.

പോസിറ്റീവ്, നെഗറ്റീവ് എനർജികൾ ഉണ്ടാക്കുന്നതിനും കളറിനു വലിയ പങ്കുണ്ടു പോലും.

ഓരോരുത്തരുടെയും വ്യക്തിത്വവും സ്വഭാവവുമായി അവർക്കിഷ്ടമുള്ള നിറം ബന്ധപ്പെട്ടിരിക്കുന്നുവെന്നും കളർ തെറപ്പിസ്റ്റുകൾ പറയുന്നു. സൺസൈൻ അനുസരിച്ചു സ്വഭാവത്തെക്കുറിച്ചു പറയുന്നതുപോലെ ഇഷ്ടനിറം നോക്കിയും സ്വഭാവം പറയാം. ഇനി തിരിച്ചൊരു പരിപാടിയുണ്ട്. നിങ്ങളോടു കുറെ ചോദ്യങ്ങൾ ചോദിക്കും. അതെല്ലാം വിശകലനം ചെയ്തശേഷം നിങ്ങളുടെ പഴ്സനാലിറ്റി കളർ തിരഞ്ഞെടുത്തു തരും, ഭാഗ്യരത്നമൊക്കെ പോലെ നിങ്ങളുടെ ഭാഗ്യനിറം. നിറം കൊണ്ടു ജ്യോതിഷവുമുണ്ട്. കളർസ്ട്രോളജി എന്നു ചുരുക്കി വിളിക്കാം.

ഈ കളർ ഒരു കളറാണെന്നു ഇപ്പോ മനസ്സിലായില്ലേ?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.