Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊരുത്തം ഉത്തമമായിട്ടും സന്താനഭാഗ്യം താമസിക്കുന്നതെന്തുകൊണ്ട്?

astro-m

പൊരുത്തം ഉത്തമമായിട്ടും സന്താനഭാഗ്യം താമസിക്കുന്നതെന്തുകൊണ്ട്? വിവാഹപ്പൊരുത്തം ഉത്തമമായിരുന്നിട്ടം സന്താനഭാഗ്യം ചിലർക്ക്  താമസിക്കുന്നത് എന്ത് കൊണ്ടാണ്? അറുപത്തിനാല് പൊരുത്തങ്ങളിൽ ദശ പൊരുത്തങ്ങളാണ് വിവാഹത്തിനു പ്രധാനമായി നോക്കുന്നത്.

‘പത്തിൽ എട്ടൊത്തീടിൽ

കെട്ടിടാ പെണ്ണിനെ നീ’ എന്ന് അമ്മാവൻ മരുമകനോട് പറയുന്ന നാട്ടു മൊഴി പലരും കേട്ടിട്ടുണ്ടാവും. സ്ത്രീ പുരുഷ ജാതകങ്ങൾ തമ്മിലുളള പൊരുത്തം നോക്കുമ്പോൾ സന്താന ഭാവവും കൂടി പരിഗണിക്കണം.

രണ്ടിൽ ഒരാളുടെ ജാതകത്തിൽ സന്താനയോഗം ഉണ്ടെങ്കിലും ചേർച്ചയായി പൊതുവേ ഇപ്പോൾ ഗണിക്കാറുണ്ട്. പൊരുത്തം പോലെ തന്നെ വിവാഹത്തിനു മുഹൂർത്തവും പ്രധാനമാണ്. ജാതക പൊരുത്തത്തിൽ ആദ്യം പരിഗണിക്കുന്നത് ആയുർഭാവമാണ്. മധ്യമരഞ്ജു, വേധം ഇവ ഉണ്ടെങ്കിൽ അത് ഒഴിവാക്കണം. ജാതകവശാൽ കാര്യങ്ങൾ അനുകൂലമെങ്കിലും കർമദോഷം ചിലർക്ക് തടസ്സമാകാം. സൽസന്താന ലബ്ധിക്ക് സർപ്പ പ്രീതി പ്രധാനമാണ്. തടസങ്ങൾ ഉളളവർക്ക് ജ്യോതിഷത്തിൽ പരിഹാര നിർദേശങ്ങളുണ്ട്. 

Your Rating: