Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്യോതിഷനെ കാണാൻ പോവാനും നല്ല നേരം നോക്കേണ്ടതുണ്ടോ?

astro-0303

ദുരിതങ്ങൾ സഹിക്കാൻ വയ്യാതെ വരുമ്പോഴാണ് ജ്യോതിഷന്റെ സഹായം തേടുന്നത്. കുടുംബദേവത, ദേശദേവത പ്രീതി വരുത്തി കുളിച്ചു ശുദ്ധമായി വേണം പ്രശ്നത്തിനു പോവാൻ. നല്ല ഫലം കിട്ടാൻ ധർമദേവതാ പ്രീതി പ്രധാനമാണ്.

നല്ല ഫലത്തിനായുളള ഉപദേശം സ്വീകരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. ഉദാഹരണമായി കറുത്തവാവ് ദിവസം ഒഴിവാക്കാം. പ്രശ്നത്തിനു പോകുമ്പോൾ ഭരണി, തിരുവാതിര, ആയില്യം, പൂരാടം, പൂരം, പൂരുരുട്ടാതി, തൃക്കേട്ട എന്നീ നക്ഷ‍ത്രങ്ങൾ വരുന്ന ദിവസങ്ങൾ തിരഞ്ഞെടുക്കാതിരിക്കാം. ഈ കൂട്ടത്തിൽ കാർത്തികയെയും കണക്കാക്കാറുണ്ട്.

ഒരാൾ പ്രശ്നവുമായി വരുമ്പോൾ അദ്ദേഹം പറയുന്ന ആദ്യ വാക്ക് മുതൽ ശ്രദ്ധിക്കും. ഇരിപ്പ്, കൈകളുടെ പൊസിഷൻ. എവിടെ വന്നിരിക്കുന്നു. എത്ര പേർ വന്നിരിക്കുന്നു അതൊക്കെ ശ്രദ്ധിക്കും. ചിലർ ‌തൊഴുത് കൊണ്ടാകും വരുന്നത്. ഇരുന്ന് കഴിഞ്ഞാലും തൊഴുത് പിടിച്ച കൈകൾ മാറില്ല. സംസാരം തുടരുമ്പോൾ വിരലുകൾ കോർത്ത് പിടിച്ച നില ആയിരിക്കാം. അപ്പോൾ സർപ്പദോഷം കണക്കാക്കാം. എല്ലാ ലക്ഷണവും മനസ്സിലാക്കിയാൽ പിന്നെ, ഇരിക്കാനും നിൽക്കാനും വയ്യ എന്ന അവസ്ഥ ആകും. അതുകൊണ്ട് അത്രയും കരുതലിന്റെ ആവശ്യമില്ല.

കറുത്ത ചരട്, പൊട്ട്, വസ്ത്രം എന്നിവ പ്രശ്നത്തിനു പോകുമ്പോൾ ഒഴിവാക്കാം. മറ്റുപ്രസാദങ്ങളോട് ചേർന്നു വരുന്ന ഗണപതിക്കുറിയുടെ കറുപ്പ് കാര്യമാക്കാറില്ലെങ്കിലും കറുത്ത ചരട് പ്രശ്നത്തിനു പോകുമ്പോൾ ഒഴിവാക്കപ്പെടേണ്ടതായാണ് കരുതുന്നത്.

ലക്ഷണം എല്ലാം അറിയാവുന്നതുകൊണ്ട് പോകുന്നവർക്ക് നല്ല ഫലം കിട്ടണമെന്നില്ല. അതിന് ഒരു കഥ പറയാം. എന്റെ ഗുരുനാഥനായ പൂമുളളി ആറാം തമ്പുരാൻ വിഷവൈദ്യം പഠിച്ചത് ചെറുവളളിപ്പുറത്ത് തിരുമേനിയിൽ നിന്നാണ്. ഗുരുനാഥന് സഹപാഠിയാണ് രാമൻ നായർ. അദ്ദേഹത്തിന്റെ അച്ഛനു വിഷബാധ ഏറ്റവിവരം ഓടി വന്നു ചെറുവളളിപ്പുറത്ത് തിരുമേനിയോട് പറയുകയാണ് രാമൻ നായർ. ജ്യോതിഷ ജ്ഞാനം ഉളളതു കൊണ്ട് ലക്ഷണപ്പിഴ ഒന്നും ഇല്ലാതെയാണ് രാമൻ നായർ വിവരം പറയുന്നത്. ചെറുവളളിപ്പുറത്ത് തിരുമേനി അപ്പോൾ പറഞ്ഞു.

‘രാമാ, രണ്ടടി നടക്കുക.’

വെപ്രാളത്തിൽ അദ്ദേഹം നടന്നത് തെക്കോട്ടാണ്. നടപ്പ് രണ്ടടിയിൽ കവിയുകയും ചെയ്തു.

‘എട്ടടി മൂർഖനാണ്. രക്ഷയില്ല. ജീവഹാനി’ തിരുമേനി പറഞ്ഞു. തിരിച്ചെത്തുമ്പോഴേക്കും അത് സംഭവിച്ചിരുന്നു

Your Rating: