Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധികാരത്തെക്കാൾ വലുത് അച്ഛന്റെ വാക്ക്

ramasudha-1

‘‘അച്ഛൻ പറഞ്ഞാൽ, രാജ്യമല്ല ജീവൻ തന്നെ വെടിയാൻ ഞാൻ തയാറാണ്’’– ഇന്ന് ഏതു മക്കൾ ഇങ്ങനെ പറയും? പക്ഷേ, പണ്ടു രാമൻ അങ്ങനെ പറഞ്ഞു. യുവരാജാവായി അഭിഷേകം നടക്കാനിരിക്കെയായിരുന്നുവല്ലോ കൈകേയിയുടെ രംഗപ്രവേശവും വരങ്ങൾ ചോദിക്കലും. രാമനെ 14 കൊല്ലത്തേക്കു കാട്ടിലേക്ക് അയയ്ക്കണം എന്നും തന്റെ മകൻ ഭരതനെ രാജാവാക്കണമെന്നുമായിരുന്നു കൈകേയിയുടെ ആവശ്യം.

ദശരഥമഹാരാജാവിന് അത് അംഗീകരിക്കേണ്ടിവന്നു. ഇതറിഞ്ഞ രാമൻ കൈകേയിയോടു പറയുകയാണ്: ‘‘രാജ്യമെന്നാകിലും താതൻ നിയോഗിക്കിൽ ത്യാജ്യമെന്നാലെന്നറിക നീ മാതാവേ’’ എന്ന്. അച്ഛൻ പറയുകയാണെങ്കിൽ രാജ്യവും അധികാരങ്ങളും വേണ്ടെന്നുവയ്ക്കാൻ എനിക്ക് ഒരു മടിയുമില്ല എന്നു വ്യക്തമാക്കുന്നു രാമൻ. അച്ഛന്റെ വാക്കു പാലിക്കാൻ താൻ കാട്ടിലേക്കു പൊയ്ക്കൊള്ളാമെന്നും അനുജനായ ഭരതൻ രാജാവാകുന്നതിൽ തനിക്കു സന്തോഷമേയുള്ളൂ എന്നും കൂടി

പറയുന്നു. ‘‘രാജ്യത്തെ രക്ഷിപ്പതിന്നു മതിയവൻ രാജ്യമുപേക്ഷിപ്പതിന്നു ‍ഞാനും മതി’’ എന്നാണു രാമൻ പറയുന്നത്. അവകാശപ്പെട്ട അധികാരം കയ്യിൽ കിട്ടിയിട്ടും സത്യത്തിനു വേണ്ടി, അതു വലിച്ചെറിയാൻ പോലും രാമൻ തയാറായി. എന്നാൽ ഇന്നോ? വളഞ്ഞ വഴിയിലൂടെ പോലും അധികാരം സ്വന്തമാക്കാനുള്ള കളികളാണ് എവിടെയും. കിട്ടിയ അധികാരം ആർക്കെങ്കിലും കൈമാറുക എന്ന കാര്യം ഇക്കൂട്ടർക്കു ചിന്തിക്കാൻ പോലും കഴിയില്ല. അധികാരസ്ഥാനങ്ങൾ പിടിച്ചെടുക്കാൻ എന്തും ചെയ്യാൻ മടിക്കാത്തവരുള്ള ഇന്നത്തെ കാലത്ത് രാമന്റെ വാക്കുകൾ കൂടുതൽ പ്രസക്തമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.