Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണം, പിന്നെയും മരണം

death

ഒരു യുവതി തന്റെ അമ്മയ്ക്കു മസ്തിഷ്കാഘാതം വന്നതറിഞ്ഞ് ഹൃദയാഘാതത്താൽ മരിച്ചു. ഇതറിഞ്ഞ് അമ്മയും മരിച്ചു. പിന്നെ ഈ യുവതിയുടെ ഭർത്താവും അനുജത്തിയും ആത്മഹത്യ ചെയ്തു. ഇത്തരത്തിലുളള വാർത്തകൾ വല്ലപ്പോഴുമെങ്കിലും കാണുന്നു. ജ്യോതിശ്ശാസ്ത്ര ഗ്രന്ഥങ്ങൾ മരണസംബന്ധമായി ധാരാളം യോഗങ്ങൾ പറയുന്നുണ്ട്. വസുന്ധരായോഗം എന്നുളളത് ജാതകത്തിൽ ഉണ്ട‌ാകാറുണ്ട്. മരണസംബന്ധമായി ‌ദോഷമുണ്ടാക്കുന്ന മറ്റൊന്ന് വസുദേവപഞ്ചകദോഷമാണ്–

‘‘അവിട്ടപ്പാതി തൊട്ടിട്ട്

രേവത്യാന്ത്യം വരേയ്ക്കും.

കേവലം മൃതരായോർക്ക്

ശവ‌ദാഹം ന‌ടത്തൊലാ’’ എന്നാണു ചൊല്ല്‌.

വസുനക്ഷത്രം അവിട്ടമാണ്, ഇതിന്റെ അവസാനപകുതി മുതൽ രേവതി വരെയുളള അഞ്ചു നാളുകളിൽ മരണം ഉണ്ടായാൽ സന്താനങ്ങൾക്കോ സഹോദരങ്ങൾക്കോ ഒക്കെ ഒരു വർഷത്തിനുളളിൽ മരണമോ വിപത്തുകളോ ആയിരിക്കുമെന്നു ഗരുഡപുരാണത്തിൽ പറയുന്നു. ദോഷങ്ങൾ ഉളള കുടുംബങ്ങളിലാണ് ഇത്തരത്തിൽ മരണങ്ങൾ കണ്ടുവരുന്നത്‌.

പിണ്ഡനൂൽ എന്നുളള മറ്റൊരു ദോഷം –‌

‘‘ കേട്ട കാർത്തിക മുപ്പൂരം

യമനും അഹിയും തഥാ

ആർദ്രയോടു തഥാ ചോതി

പിണ്ഡനൂലിവയൊൻപതും’’–

എന്നതനുസരിച്ച് തൃക്കേട്ട, കാർത്തിക, പൂരം, പൂരാടം, പൂരുരുട്ടാതി, ഭരണി, ആയില്യം തിരുവാതിര, ചോതി ഈ ഒൻപതു നാളുകളിൽ മരണമുണ്ടായാൽ പിണ്ഡകർത്താവിനു കാലദോഷമനുസരിച്ച് ഒരു വർഷക്കാലം വരെ അനർഥങ്ങൾ ഉണ്ടാവും. ഈ മരണം കുടുംബസുകൃതക്ഷയത്തിന്റെ സൂചനയാണ്.

ബലിനക്ഷത്രം

സ്ഥിരരാശൗ പുണർത വിശാഖൗ.... എന്നതനുസരിച്ച്‌ മരണസമയം ഇടവം, ചിങ്ങം, വൃശ്ചികം കുംഭം ഈ സ്ഥിര രാശികളായും, പുണര്‍തം, വിശാഖം‌, ചിത്തിര, രേവതി, രോഹിണി, ഉത്രം, തിരുവോണം‌, കേട്ട, അവിട്ടം ഈ നക്ഷത്രങ്ങളിലായും വരുന്നത് ഒരു മരണം കൂടി ഉണ്ടാകുന്നതിന്റെ ലക്ഷണമാണ്. ഇതിനു കുലബലിയും യമരാജ ഹവനവും ചെയ്താല്‍ പരിഹാരമാകും. പിണ്ഡകർത്താവിന്റെ ജന്മാനുജന്മ നക്ഷത്രങ്ങളിലും അഷ്ടമരാശിക്കൂറിലും അഷ്ടമ ഉദയത്തിലും കുടുംബത്തില്‍ മരണം അനർഥകരമാണ്. ഇവിടെ പിണ്ഡകർത്താവ്

എന്നതു മരിച്ച ആളിന് പ്രധാന ബലിയിടുന്ന വ്യക്തിയാണ്. സാധാരണ മൂത്ത പുത്രനാണ് ഇതു ചെയ്തുവരുന്നത്.

വിധിയനുസരിച്ചു യോഗമുളളവർ ദൈവഹിതമനുസരിച്ച് ഒരു പുതുജീവനു‌ ജന്മം നൽകുന്നതു മുത‌ൽ സംസ്കാരക്രിയകളിൽക്കൂടി ജാതകർമം, നാമകരണം, ചൌളം, വിദ്യാരംഭം തുടങ്ങിയ ഷോഡശസംസ്കാരത്തിൽ അവസാനം ഈശ്വര‌നിൽത്തന്നെ തിരികെ ല‌യിപ്പിക്കുന്ന ക്രിയയാണ് അപരക്രിയ എന്ന‌റിയപ്പെടുന്ന ‌മരണാനന്തര കർമങ്ങൾ‌. ഇത് ആ‌ചരിക്കപ്പെടാതെ വരുന്നത് അനർഥങ്ങൾ ഉണ്ടാകുന്നതിനു കാരണമായി ഇന്നും കാണുന്നുണ്ട്.

ലേഖകൻ

അനിൽകുമാർ ആനിക്കാട്

ഫോൺ: 7559088865

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.