Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുർഗാവിജയം, സരസ്വതീകടാക്ഷം; വിജയദശമി

devi-pooja-navarathri

ദുർഗാദേവിക്കു വേണ്ടി നടത്തപ്പെടുന്നതാണു നവരാത്രിപൂജ. ശരത്‌കാലത്തിലും വസന്തകാലത്തിലുമാണു വിധിപ്രകാരം നവരാത്രി പൂജ ചെയ്യേണ്ടത്. കാലദംഷ്‌ട്രകൾ എന്നാണ് ഈ രണ്ടു കാലവും അറിയപ്പെടുന്നത് മേടം തുലാം എന്നീ മാസങ്ങളിൽ ഈ വ്രതം അനുഷ്‌ഠിക്കപ്പെടണമെന്നാണ് വിധി.

ത്രൈലോക്യങ്ങൾ കീഴടക്കിവാണ അസുരരാജാവായിരുന്നു മഹിഷാസുരൻ. സ്വർഗത്തിൽ നിന്ന് ഇന്ദ്രനെയും ദേവകളെയും മഹിഷാസുരൻ ആട്ടിപ്പായിച്ചു. ത്രിമൂർത്തികളായ ബ്രഹ്‌മാവിഷ്‌ണുപരമേശ്വരൻമാരുടെ നിർദേശപ്രകാരം ദേവകളുടെ എല്ലാം തേജസ് ഒന്നായി ചേർന്ന് രൂപമെടുത്തതാണ് ദുർഗാദേവി.

വിവിധ രൂപങ്ങളിലായി സ്‌ഥിതി ചെയ്‌തിരുന്ന ശക്‌തികളെല്ലാം സമാഹരിച്ച് രംഗപ്രവേശം ചെയ്‌ത അതിസുന്ദരിയായിരുന്നു ദേവി. ദേവി ദേവലോകത്തെത്തി മഹിഷാസുരനെ വെല്ലുവിളിച്ചു. ദേവിയെ കണ്ട മാത്രയിൽ തന്നെ മഹിഷാസുരൻ ദേവിയിൽ അനുരക്‌തനായി. എന്നാൽ തന്നെ പരാജയപ്പെടുത്താൻ കഴിവുള്ള ആളുടെ ഭാര്യയാകാനാണു തനിക്കിഷ്‌ടമെന്ന് ദേവി അരുളിച്ചെയ്‌തു.

ഇരുവരും യുദ്ധം ആരംഭിച്ചു. യുദ്ധത്തിനെത്തിയ മഹിഷാസുരന്റെ മന്ത്രിമാരെ എല്ലാം ഒന്നൊന്നായി ദേവി കൊന്നൊടുക്കി. ഒടുവിൽ മഹിഷാസുരൻ തന്നെ നേരിട്ടെത്തി. വിഷ്‌ണുചക്രം കൊണ്ടു ദേവി മഹിഷാസുരന്റെ കണ്‌ഠം ഛേദിച്ചു. ദേവകൾ ആനന്ദതുന്ദിലരായി ദുർഗാദേവി മഹിഷാസുരനെ കൊന്നു വിജയം വരിച്ച കാലണു വിജയദശമി എന്ന് സങ്കൽപിക്കപ്പെടുന്നു. ദുർഗ മഹിഷാസുരനെ ജയിച്ചെന്ന കഥ വിദ്യയുടെ ആവിർഭാവത്തോടെ അജ്‌ഞാനാന്ധകാരം നശിച്ചു എന്നതിന്റെ സൂചനയായി കണക്കാക്കാം.

അതിനാൽ ജീവിതവിജയത്തിന് ഉപകരിക്കുന്ന സകല കലകളുടെയും അഭ്യാസസംരംഭത്തിന് ഏറ്റവും അനുയോജ്യമായ സന്ദർഭമായി ഇതിനെ പരിഗണിക്കുന്നു. ദുർഗയുടെ തന്നെ രൂപാന്തരസങ്കൽപമാണല്ലോ സരസ്വതി. ദേവിയുടെ വിജയദിനമായി കരുതപ്പെടുന്ന വിജയദശമി വിദ്യാരംഭദിനമായി ആചരിക്കപ്പെടുന്നു. യോദ്ധാവ് തന്റെ ആയുധങ്ങളെയും സാഹിത്യകാരൻ തന്റെ ഗ്രന്ഥങ്ങളെയും തുലികയെയും സംഗീതജ്‌ഞർ സംഗീതോപകരണങ്ങളെയും ദേവിയുടെ പാദത്തിൽ സമർപ്പിച്ചു പൂജിച്ച ശേഷം വിജയദശമി ദിനത്തിലെ ശുഭമുഹൂർത്തത്തിൽ പ്രാർഥനാപൂർവം അവ തിരികെ എടുക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.