Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സരസ്വതീ പ്രീതികരമായ മന്ത്രങ്ങൾ

സരസ്വതീദേവി

ഹൈന്ദവ വിശ്വാസമനുസരിച്ച് പ്രധാനമായും മൂന്നു ദേവിമാരെയാണ് ആരാധിക്കുന്നത്. ബ്രഹ്മാവിന്റെ പത്നിയും വിദ്യാദേവിയുമായ സരസ്വതി. വിഷ്ണുപത്നിയും ഐശ്വര്യദേവതയുമായി ലക്ഷ്മി. ശ്രീപരമേശ്വരന്റെ പത്നിയും ശക്തിയുടെ ദേവതയുമായ പാർവതി.

നവരാത്രികാലത്ത് ആദ്യ മൂന്നു ദിവസം പാർവതിയെയും പിന്നീടുള്ള മൂന്നു ദിവസം ലക്ഷ്മിയെയും അവസാന മൂന്നു ദിവസം -അതായത് അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങളിൽ - സരസ്വതിയെയും പൂജിക്കുന്നു. കേരളത്തിൽ പൊതുവെ ദുർഗാഷ്ടമിക്കും (പൂജ വയ്ക്കുന്ന ദിനം), മഹാനവമിക്കും (പൂജ വയ്പിന്റെ രണ്ടാം ദിനം), വിജയദശമിക്കുമാണ് (പൂജയെടുത്ത് വിദ്യാരംഭം കുറിക്കുന്ന ദിനം) പ്രാധാന്യം നൽകുന്നത്. ഈ ദിനങ്ങളിൽ അതീവ ഭക്തിയോടെ വിദ്യയുടെയും ജ്ഞാനത്തിന്റെയും ദേവതയായ സരസ്വതീ ദേവിയെ പ്രാർഥിക്കുന്നതും സരസ്വതീ ക്ഷേത്രങ്ങളിൽ പൂജകൾ നടത്തുന്നതും അതിവേഗഫലം നൽകുമെന്നാണു വിശ്വാസം. ക്ഷേത്രദർശന വേളയിൽ സരസ്വതി ദേവിയുടെ മൂലമന്ത്രമായ ‘ ഓം സം സരസ്വത്യൈ നമ ഃ ’ ചൊല്ലുക. വിജയദശമിനാളിൽ സ്വച്ഛമായ സ്ഥലത്ത് കിഴക്കോട്ടു തിരിഞ്ഞിരുന്നു 108 തവണ ഈ മൂലമന്ത്രം ജപിക്കുന്നതും സരസ്വതീകടാക്ഷത്തിനു കാരണമാകുന്നു. വിദ്യാർഥികൾ വ്രതശുദ്ധിയോടെ സാരസ്വതഘൃതം നെയ്യ് പൂജിച്ചു കഴിക്കുന്നതും സാരസ്വതമന്ത്രാർച്ചന നടത്തുന്നതും വിദ്യാവിജയത്തിന് അത്യുത്തമം.

വിജയദശമി നാളിൽ രാവിലെ കുളിച്ചു ശുദ്ധിയായി അരിയിലോ മണലിലോ ‘‘ഹരിഃ ശ്രീഃ ഗണപതയേ നമഃ അവിഘ്നമസ്തു’’ എന്നെഴുതിയാവണം വിദ്യാരംഭം കുറിക്കേണ്ടത്. തുടർന്ന് അറിയാവുന്ന എല്ലാ ഭാഷാ അക്ഷരങ്ങളും എഴുതാവുന്നതാണ്‌. പൂജവച്ച പുസ്തകങ്ങൾ, ആയുധങ്ങൾ എന്നിവ ചന്ദനവും പൂവും തൊട്ടു വേണം പൂജയെടുക്കാൻ. ആദ്യമായി എഴുത്തിനിരുത്തുമ്പോൾ വിദ്യാരംഭമൂഹൂർത്തം നോക്കുന്നത് നല്ലതാണ്. അന്നേദിവസം പൂജയെടുപ്പിനു ശേഷം സരസ്വതീപ്രീതികരമായ മന്ത്രങ്ങൾ ഭക്തിയോടെ ജപിക്കുന്നത് കുട്ടികളുടെ ബുദ്ധിവികാസത്തിന് ഉത്തമമാണ്.

സരസ്വതീദേവീ പ്രീതികരമായ മന്ത്രങ്ങൾ

  

സരസ്വതി നമസ്തുഭ്യം

വരദേ കാമരൂപിണീ

വിദ്യാരംഭം കരിഷ്യാമി

സിദ്ധിര്‍ ഭവതുമേസദാ.

യാ കുന്ദേന്ദു തുഷാരഹാര ധവളാ യാ ശുഭ്ര വസ്ത്രാവൃതാ

യാ വീണാ വരദണ്ഡമണ്ഡിതകരാ യാ ശ്വേതപദ്മാസനാ

യാ ബ്രഹ്മാച്യുത ശങ്കര പ്രഭൃതിഭിഃ ദേവൈസ്സദാ പൂജിതാ

സാ മാംപാതു സരസ്വതീ ഭഗവതീ നിശ്ശേഷ ജാഡ്യാപഹാ.

വെള്ളപ്പളുങ്കു നിറമൊത്ത വിദഗ്ദ്ധരൂപീ

കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തീ

വെള്ളത്തിലെത്തിരകൾ തള്ളിവരും കണക്കെ

എന്നുള്ളത്തിൽ വന്നു വിളയാടുക സരസ്വതീ നീ

വാണീദേവീ സുനീലവേണി സുഭഗേ വീണാരവം കൈതൊഴാം 

വാണീവൈഭവാ മോഹിനീ ത്രിജഗതാം നാഥേ വിരിഞ്ജ പ്രിയേ 

വാണീദോഷമശേഷമാശു  കളവാനെൻനാവിലാത്താദരം  

വാണീടേണമതിന്നു നിന്നടിയിൽ ഞാൻ വീഴുന്നു മൂകാംബികേ  

മാണിക്യവീണാമുപലാളയന്തിം 

മദാലസാം മഞ്ജുള വാഗ്വിലാസാം 

മാഹേന്ദ്ര നീലദ്യുതി കോമളാംഗിം 

മാതംഗകന്യാം മനസാ സ്മരാമി  

ചതുര്‍ഭുജേ ചന്ദ്രകലാവതംസേ

കുചോന്നതേ കുങ്കുമരാഗശോണേ

പുണ്ഡ്രേഷുപാശാങ്കുശപുഷ്പബാണ-

ഹസ്തേ നമസ്തേ ജഗദേകമാതഃ

മാതാ മരതകശ്യാമാ  മാതംഗി മദശാലിനി 

കടാക്ഷയതു കല്യാണി കദംബ വനവാസിനി 

ജയ മാതംഗ തനയേ ജയ നീലോൽപലദ്യുതേ 

ജയ സംഗീത രസികേ ജയ ലീലാ ശുകപ്രിയേ 

മുദ്രാപുസ്തക ഹസ്താഭ്യാം

ഭദ്രാസന ഹൃദിസ്ഥിതേ

പുരസ്സരേ സദാ ദേവീം

സരസ്വതി നമോസ്തുതേ

വിദ്യയുണ്ടാവാനുള്ള മന്ത്രം (ഒൻപത് തവണചെല്ലാം)

ഓം സകലസരസ്വതി ആനന്ദമോഹിനി

ആത്മവിദ്യായൈ  സ്വാഹാ

Your Rating: