Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഔഷധത്തിനുമുണ്ട് ദേവൻ

astro-nn

ഔഷധത്തിന്‍റെ  ദേവനാണു ധന്വന്തരി. ആയുസ്സിന്‍റെ വേദമായ ആയുര്‍വേദത്തിന്‍റെയും ദേവൻ. ധന്വന്തരീ മൂർത്തിയുടെ ജന്മദിനം ദേശീയ ആയുർവേദ ദിനമായി ആചരിക്കുന്നു. ഒക്ടോബർ 28നാണു ദേശീയ ആയുർവേദദിനമായി ആചരിക്കുന്നത്. മഹാവിഷ്ണുവിന്റെ അവതാരവും ദേവന്മാരുടെ വൈദ്യനുമായാണു ധന്വന്തരി മൂര്‍ത്തി ആരാധിക്കപ്പെടുന്നത്,

'ഓം നമോ ഭഗവതേ ധന്വന്തരയേ,

അമൃതകലശഹസ്തായ,

സര്‍വാമയവിനാശനായ, ത്രൈലോക്യനാഥായ ശ്രീമഹാവിഷ്ണവേ നമഃ'

സര്‍വ രോഗമുക്തിക്കായി ഔഷധസേവയോടൊപ്പം ഭഗവാൻ ധന്വന്തരിയെ ഈ മന്ത്രം ചൊല്ലി പ്രാർ‌ഥിക്കുന്നത് ഏറെ ഗുണം ചെയ്യും.

കേരളത്തില്‍ ആയുര്‍‌വേദ ചികിത്സയ്ക്കു പേരുകേട്ട കോട്ടയ്ക്കലുള്ള ധന്വന്തരി ക്ഷേത്രം വളരെ പ്രസിദ്ധമാണ്. അതോടൊപ്പം തൃശൂര്‍ ജില്ലയിലെ നെല്ലുവായിലും   പെരിങ്ങാവിലും ധന്വന്തരി മൂര്‍ത്തിയുടെ ക്ഷേത്രങ്ങള്‍ ഉണ്ട്. കണ്ണൂര്‍ ജില്ലയിലെ ചിറക്കലും തോട്ടുവായിലും മാവേലിക്കരയിലും ധന്വന്തരി ക്ഷേത്രങ്ങൾ ഉണ്ട്.

ദിവ്യമായ അമൃതു നിർ‌മിക്കാന്‍ ദേവന്മാര്‍ പാലാഴി കടഞ്ഞപ്പോള്‍ ഭഗവാന്‍ മഹാവിഷ്ണു കൂർ‌മാവതാരം ചെയ്ത കഥ പ്രസിദ്ധമാണല്ലോ? അതിനു ശേഷം  ദിവ്യമായ അമൃതുമായി പ്രത്യക്ഷനായതു സാക്ഷാല്‍ ധന്വന്തരിയത്രേ. ശ്രീമദ് ഭാഗവതത്തിലും ഈ അവതാരത്തെക്കുറിച്ചു പറയുന്നു. 

“ധാന്വന്തരം ദ്വാദശമം ത്രയോദശമമേവ ച

അപായയത്സുരാനന്യാന്‍ മോഹിന്യാ മോഹയന്‍ സ്ത്രിയാ.”

(ശ്രീമദ്‌ ഭാഗവതം പ്രഥമ സ്കന്ധം, തൃതീയ അധ്യായം, ശ്ലോകം 17)

ധന്വന്തരി മൂര്‍ത്തിയെ  ചതുർബാഹു രൂപത്തിലാണു പൂജിക്കുന്നത്. ആയുർവേദചികിത്സ ആരംഭിക്കുന്നതിനു മുൻപ് ധന്വന്തരിയുടെ അനുഗ്രഹത്തിനായി പ്രാർഥിക്കുന്ന അനുഷ്ഠാനവും നിലവിലുണ്ട്.

ലേഖകന്‍ 

S.JAYADEVAN 

ASTROLOGER AND PLANETARY GEMOLOGIST 

VEDIC ASTROLOGY CENTRE KANNUR-670001

AGNI GEMS KANNUR,TRISSUR,DUBAI 

PH:999 570 5555 

sjayadevan@yahoo.com 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.