Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡയറിയെഴുതുന്ന സ്വപ്നം കണ്ടാൽ‌ നല്ലതു നടക്കും

astro-dream Representative image

സ്വപ്നങ്ങളും മനുഷ്യമനസ്സുമായി അഭേദ്യമായ ചില ബന്ധങ്ങളുണ്ട്. ഉള്ളിൽ രൂപം കൊള്ളുന്ന ആഗ്രഹങ്ങൾ, ഭയം, സ്വപ്നങ്ങൾ, സന്തോഷം എന്നിവയുടെയൊക്കെ പ്രതീകങ്ങളാണു സ്വപ്നങ്ങൾ. സ്വപ്നങ്ങളിൽ‌ ചിലത് എത്ര ശ്രമിച്ചാലും ഓർത്തെടുക്കാൻ പറ്റിയില്ലെന്നു വരും. ഓർ‌മയിൽ തങ്ങിനിൽക്കുന്ന സ്വപ്നങ്ങൾ വിശകലനം ചെയ്യുന്നതു രസകരമാണ്.

ഡയറി

ഡയറി എഴുതുന്നതു സ്വപ്നം കണ്ടാൽ എന്തെങ്കിലും കുഴപ്പമുണ്ടോ? ഡയറി എഴുതുന്നതാണോ? മറ്റുള്ളവരുടെ ഡയറി വായിക്കുന്നതാണോ? അതോ നിങ്ങളുടെ സ്വന്തം ഡയറി നഷ്ടപ്പെടുന്നതാണോ? എന്താണു സ്വപ്നം കണ്ടതെന്ന് ഓർത്തുനോക്കൂ.

∙ ഡയറി എഴുതുന്നതു സ്വപ്നം കണ്ടാൽ ഭാവിയിൽ നടക്കാൻ പോകുന്ന സന്തോഷമുള്ള കാര്യത്തെയാണു സൂചിപ്പിക്കുന്നത്.

∙മറ്റുള്ളവർ നിങ്ങളുടെ ഡയറി വായിക്കുന്നതായോ മോഷ്ടിച്ചതായോ സ്വപ്നം കണ്ടാൽ അതിന്റെ അർ‌ഥം നിങ്ങൾ രഹസ്യം സൂക്ഷിക്കുന്നുണ്ടെന്നാണ്.

∙ഇനി മറ്റൊരാളുടെ ഡയറി നിങ്ങൾ വായിക്കുന്നതായി സ്വപ്നം കണ്ടാൽ മറ്റുള്ളവരുടെ കാര്യത്തിൽ തലയിടാനുള്ള താത്പര്യത്തിന്റെ സൂചനയാണ്. ഇനി സ്വപ്നം കാണുന്നതും കുറിച്ചുവയ്ക്കൂ. രസകരമായ ചില വെളിപ്പെടുത്തലുകൾ നിങ്ങൾക്കു തന്നെ കണ്ടെത്താം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.