Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിന്റെ പൂമുഖത്ത് ചെരിപ്പിടരുത്!

shoes-off representative image

പൂമുഖ വാതിൽക്കൽ പൂന്തിങ്കൾ പോലെ ശോഭിക്കണമെങ്കിൽ എന്തൊക്കെ ചെയ്യണം? വീടിന്റെ ഐശ്വര്യം ആരംഭിക്കുന്നതു തന്നെ പൂമുഖത്ത് നിന്നാണ്. വീടിന്റെ വൃത്തിപോലെ പ്രാധാന്യത്തോടെ പൂമുഖവും വൃത്തിയായി സൂക്ഷിക്കണം. ചില വീടുകളുടെ പ്രധാന വാതിലിനു നേരെ ചെരുപ്പുകൾ കൂട്ടിയിട്ടിരിക്കുന്നത് കാണം, ഇത് നല്ലതല്ല. പൂമുഖവാതിൽ വീടിന്റെ ശ്വസനകേന്ദ്രമാണ്, ഇത് അടച്ചുകൊണ്ട് ചെരുപ്പുകൾ ഇടുന്നത് നല്ലതല്ല.

ചെരുപ്പുകൾ അലക്ഷ്യമായി വീടിനുമുൻപിൽ ഉപേക്ഷിക്കരുത്. വീട്ടിലേയ്ക്ക് കയറുന്ന ദിശയിൽ വേണം (വീടിന് അഭിമുഖമായി) ഒതുക്കിവയ്ക്കാൻ. വീടിനകത്ത് കഴിവതും പുറത്തിടുന്ന പാദരക്ഷകൾ ഉപയോഗിക്കാതിരിക്കുന്നതാണ് ഐശ്വര്യം.

ചെരുപ്പുകളിൽ തട്ടി വീഴാൻ സാധ്യതയുള്ളതു കൊണ്ടാണോ പണ്ടുള്ളവർ ഇക്കാര്യത്തിൽ കർശന നിലപാടെടുത്തതെന്നും തോന്നാം.

Your Rating: