Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്നവും വിവാഹവും

Wedding

വിവാഹത്തിലേയ്ക്ക് നയിക്കുന്ന സ്വപ്നങ്ങളുണ്ട്. ഉറക്കത്തിൽ മനോഹരമായി തുന്നിയതും, വരച്ചതുമായ ചിത്രങ്ങളും രൂപങ്ങളും മനോഹരമായ പച്ചപുൽത്തകിടി, ചെറുനാരങ്ങ, കോരിച്ചൊരിയുന്ന മഴ കാണുക, പുരുഷൻ സ്ത്രീയുടേയും സ്ത്രീ പുരുഷന്റേയും ചുണ്ടുകാണുക. സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നതു കാണുക, ഒരു യുവതി സ്വപ്നത്തിൽ ചക്ക കാണുക, ഒരാളിൽ നിന്നും പ്രേമലേഖനം ലഭിച്ചതായി കാണുക, മോതിരം വാങ്ങുകയോ കൊടുക്കയോ കാണുക, ദേവതകളോ സൗന്ദര്യരൂപങ്ങളോ വായുവിൽ പൊങ്ങിക്കിടക്കുന്നത് കണ്ടാൽ, കാട്ടിലൂടെ ഒരു പുരുഷന്റേയോ സ്ത്രീയുടേയോ കൂടെ നടന്നുവരുന്നതായി കണ്ടാൽ, നല്ല ഭക്ഷണം കഴിക്കുന്നതായി കണ്ടാൽ, അരയന്നത്തെ സ്വപ്നം കണ്ടാൽ, ഹൽവാ തിന്നുന്നതായോ വിൽക്കുന്നതായോ യുവതി സ്വപ്നം കണ്ടാൽ, താറാവിനെ കണ്ടാൽ, താൻ നട്ടചെടി മനോഹരമായി പൂത്തുനിൽക്കുന്നതായി കണ്ടാൽ, പാമ്പിനെ കണ്ടാൽ, പട്ടുറുമാൽ കാണുക ഇങ്ങനെ ഉറക്കത്തിൽ തടസമില്ലാത്തവിധം ഇത്രയും വസ്തുക്കളിലേതെങ്കിലും കിനാവിന്റെ രൂപത്തിൽ മനസ്സിൽ പതിയുകയും ഇവ ഉണർന്നശേഷവും മനസ്സിൽ നിൽക്കുകയും ചെയ്താൽ ഈ സ്വപ്നങ്ങൾ കണ്ട ആളിന് വിവാഹം നടക്കാൻ കാലമായിരിക്കുന്നുവെന്ന സൂചനയാണ് നൽകുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.