Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതിൽ ഏതെങ്കിലും ഒരു സ്വപ്നം നിങ്ങൾ കണ്ടിട്ടുണ്ടാവും, അതിന് അർഥമുണ്ട്!

astro-dream-n

സ്വപ്നങ്ങൾക്ക് ഒരായിരം അർഥങ്ങൾ സങ്കൽപിക്കപ്പെട്ടിട്ടുണ്ട്. ആഗ്രഹസാഫല്യത്തിനായുള്ള ഉപബോധമനസ്സിന്റെ സൂചനകളായും സ്വപ്നങ്ങളെ കരുതാം. ചില സ്വപ്നങ്ങൾ എന്തിനായിരിക്കും കണ്ടതെന്ന് ആലോചിക്കാറില്ലേ? താഴെപ്പറയുന്നതിലേതെങ്കിലും സ്വപ്നം അതിലുണ്ടോ?

room-dream

1) ആരും ഉപയോഗിക്കാത്ത മുറി

ഉപയോഗിക്കാത്ത മുറി സ്വപ്നം കാണുന്നതുകൊണ്ട് അർ‌ഥമാക്കുന്നത് ജീവിതത്തിലെ സ്വഭാവവിശേഷം തന്നെയാണ്. നിങ്ങളുടെ ഉള്ളിലുള്ള എന്നാൽ നിങ്ങൾ ഇതുവരെ ശ്രദ്ധിക്കാതിരുന്ന കഴിവിന്റെ സൂചനയാണിത്.

out-of-control

2) നിയന്ത്രണം നഷ്ടമായ വാഹനം

ഒരു പ്രത്യേക കാര്യത്തിനു വേണ്ടിയുള്ള നിങ്ങളുടെ വിജയകരമായ പ്രവർത്തനത്തെയാണു വാഹനം സൂചിപ്പിക്കുന്നത്. എപ്പോഴാണു നിങ്ങൾ‌ക്കു നിങ്ങളുടെ ജീവിതത്തിൻ മേലുള്ള നിയന്ത്രണം നഷ്ടമായെന്നു തോന്നുന്നത്, അപ്പോഴാണ് ഇങ്ങനെയുള്ള സ്വപ്നങ്ങൾ കാണുന്നത്.

dream-fall

3) താഴേക്കുള്ള വീഴ്ച

ഏതെലും ഒരു കാര്യത്തിനു വേണ്ടി അതികഠിനമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവർ‌ക്ക്‌ അതിൽ നിന്നൊരു വിശ്രമം വേണം എന്നതിന്റെ സൂചനയാണീ സ്വപ്നം.

4) പറക്കുന്നത്

നിങ്ങളുടെ സമ്മർ‌ദം നിറഞ്ഞ ജീവിതത്തിൽ നിന്നു മാറിനിൽക്കാനുള്ള സൂചനയാണിത്. ഉത്തരവാദിത്തങ്ങളുടെ സമ്മർ‌ദം നിറയുമ്പോഴാണു സ്വാതന്ത്ര്യത്തിന്റെ ചിറകുമായി പറന്നുയരുന്ന സ്വപ്നം കാണുന്നത്.

Rear view of a young school girl sitting at her desk writing her exam paper

5) പരീക്ഷയ്ക്കു തയാറെടുക്കുന്നു

നിങ്ങളെത്തന്നെ വിലയിരുത്തുന്നതിന്റെ സൂചനയാണിത്. പരീക്ഷകളിൽ പഠിച്ചതെല്ലാം ഒർത്തുവച്ച് എഴുതുന്നതിലൂടെയാണല്ലോ ഉന്നതവിജയം കരസ്ഥമാക്കുന്നത്. അത്തരത്തിൽ ജീവിതത്തിൽ നിങ്ങളുടെ കഴിവുകളെ ആത്മപരിശോധന ചെയ്യുകയാണ് ഇതിലൂടെ.

6) സമൂഹത്തിൽ നഗ്നനായി

വസ്ത്രത്തിലൂടെ വ്യക്തികൾ പ്രതിഫലിപ്പിക്കുന്നത് അവർക്ക് ആവശ്യമുള്ളൊരു മുഖമാണ്. നിങ്ങളെ നിങ്ങളായി തന്നെ നിലനിർത്തിക്കൊണ്ടുള്ള വ്യക്തിത്വത്തിന്റെ സൂചനകളാണിത്.

7) ശുചിമുറി കണ്ടെത്താൻ ബുദ്ധിമുട്ടുന്നു

നിങ്ങളുടെ തന്നെ ആവശ്യങ്ങൾ പ്രകടിപ്പിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് ഇത്തരം സ്വപ്നം കാണുന്നത്. മറ്റുള്ളവരുടെ ആവശ്യങ്ങൾ മാത്രം പരിഗണിക്കാതെ സ്വന്തം കാര്യങ്ങൾക്കു കൂടി പരിഗണന കൊടുക്കണം എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

8) പല്ല് അടർ‌ന്നുവീഴുന്നത്

ആത്മവിശ്വാസത്തിന്റെയും ശക്തിയുടെയും പ്രതീകമാണു പല്ലുകൾ. പ്രതിസന്ധികളിൽ തളരാതെ ആലോചിച്ചൊരു തീരുമാനത്തിലെത്താനുള്ള സൂചനയായും ഈ സ്വപ്നത്തെ എടുക്കാം.

chase-dream

9) ആരെങ്കിലും ഓടിക്കുന്നതായി

നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രതിസന്ധിയെയാണ് ഇതു സൂചിപ്പിക്കുന്നത്. പ്രതിസന്ധിയിൽ നിന്നു രക്ഷ നേടണമെന്ന് ആഗ്രഹമുണ്ടെങ്കിലും എന്തു ചെയ്യണം എന്നു നിങ്ങൾക്ക് അറിയില്ല എന്നാണ് ഇതിന്റെ അർ‌ഥം.

Your Rating: