Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രഹങ്ങളുടെ കാരകത്വങ്ങൾ

astro-earth-planet Representative image

ഭൂമിയിൽ ഉള്ള സർ‌വ വിഷയങ്ങളെയും ഗ്രഹങ്ങളുമായി ബന്ധപ്പെടുത്തി വിവിധ കാരകത്വങ്ങൾ സങ്കൽപ്പിച്ചിരിക്കുന്നു.

രസങ്ങളുടെ കാരകത്വം (ആധിപത്യം):

സൂര്യൻ എരിവിന്റെയും ചന്ദ്രൻ ഉപ്പു രസത്തിന്റെയും ചൊവ്വ കയ്പുരസത്തിന്റെയും വ്യാഴം മധുരരസത്തിന്റെയും ശുക്രൻ പുളിരസത്തിന്റെയും ശനി ചവർപ്പ് (കഷായം) രസത്തിന്റെയും കാരകത്വം ഉള്ളവരാണ്.

ലോഹങ്ങളുടെ കാരകത്വം:

സൂര്യനു ചെമ്പും ചന്ദ്രനു വെങ്കലവും ചൊവ്വയ്ക്കു ധാതുദ്രവ്യങ്ങളും ചെമ്പും ബുധനു പിത്തളയും വ്യാഴത്തിനു സ്വർണവും ശുക്രനു വെള്ളിയും ശനിക്ക് ഇരുമ്പും രാഹുവിനു വെളുത്തീയവും കേതുവിനു കറുത്തീയവും സങ്കൽപിച്ചിരിക്കുന്നു.

പഞ്ചഭൂതകാരകത്വം:

സൂര്യന് അഗ്നിയും ചന്ദ്രനു ജലവും ചൊവ്വയ്ക്ക് അഗ്നിയും ബുധനു ഭൂമിയും വ്യാഴത്തിന് ആകാശവും ശുക്രനു ജലവും ശനിക്ക് വായുവും ഭൂതങ്ങളായി സങ്കൽപിച്ചിരിക്കുന്നു

രത്നകാരകത്വം:

സൂര്യനു മാണിക്യവും ചന്ദ്രനു മുത്തും ചൊവ്വയ്ക്കു ചുവന്ന പവിഴവും ബുധനു മരതകവും വ്യാഴത്തിനു മഞ്ഞപുഷ്യരാഗവും ശുക്രനു വജ്രവും ശനിക്ക് ഇന്ദ്രനീലവും രാഹുവിനു ഗോമേദകവും കേതുവിനു വൈഡൂര്യവും സങ്കൽപിച്ചിരിക്കുന്നു. സൂര്യാദിഗ്രഹങ്ങൾക്ക് അനിഷ്ടരാശിസ്ഥിതി വന്നാൽ മേൽപറഞ്ഞ രത്നങ്ങൾ വിധിപ്രകാരം ധരിച്ച് നവഗ്രഹദോഷശാന്തി വരുത്താം എന്നു പൗരാണിക ആചാര്യന്മാർ നിർദേശിക്കുന്നു.

ഋതുഭേദകാരകത്വം:

സൂര്യനും ചൊവ്വയ്ക്കും ഗ്രീഷ്മ ഋതുവും ചന്ദ്രനു വർഷകാലവും ബുധനു ശരത്കാലവും വ്യാഴത്തിനു ഹേമന്തവും ശുക്രനു വസന്തവും സങ്കൽ‌പിച്ചിരിക്കുന്നു.

സംഖ്യാകാരകത്വം:

  1. സൂര്യൻ, 2. ചന്ദ്രൻ, 3. വ്യാഴം. 4. രാഹു, 5. ബുധൻ, 6. ശുക്രൻ, 7. കേതു, 8. ശനി, 9. ചൊവ്വ എന്നിങ്ങനെ അക്കങ്ങളെ ഗ്രഹങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.

പഞ്ചേന്ദ്രിയ കാരകത്വം:

സൂര്യനു ജീവന്റെ കാരകത്വവും ചന്ദ്രനു ശരീരത്തിന്റെയും മനസിന്റെയും കാരകത്വവും ചൊവ്വ, സൂര്യൻ എന്നിവർക്കു നേത്രകാരകത്വവും ദൃഷ്ടികാരകത്വവും ബുധനു ഗന്ധ കാരകത്വവും (മൂക്ക്) വ്യാഴത്തിനു ശബ്ദകാരകത്വവും (ചെവി) ചന്ദ്രനും ശുക്രനും ചേർന്നു നാക്കിന്റെ കാരകത്വവും (രസനാ) ശനി, രാഹു, കേതു എന്നിവർക്കു ത്വക്ക്, സ്പർശന കാരകത്വവും നൽകിയിരിക്കുന്നു. ജാതകത്തിലും പ്രശ്നത്തിലും ഗ്രഹങ്ങളുടെ കാരകത്വങ്ങൾ‌ക്കു വലിയ പ്രസക്തിയുണ്ട്.

ലേഖകന്റെ വിലാസം :‌

ആർ. സഞ്ജീവ് കുമാർ

ജ്യോതിസ് ആസ്ട്രോ റിസർച്ച് സെന്റർ

തൈക്കാട് പി.ഒ., തിരുവനന്തപുരം – 14

ഫോൺ : 0471–2324553, 9447251087

email: jyothisgems@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.