Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൂലൈയിൽ നവഗ്രഹസഞ്ചാരം എങ്ങനെ ബാധിക്കുന്നു?

Astrology

അധികാരകേന്ദ്രങ്ങൾ കൂടുതൽ ബലം പ്രാപിക്കും. നിയമവാഴ്ച കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ചു കൂടുതൽ വിശ്വാസ്യമാകും. വിദ്യാർഥികൾ, അധ്യാപകർ,
വക്കീലന്മാർ, ഭാവനാവിലാസം കൊണ്ടും വാക്ചാതുര്യം കൊണ്ടും കർമ്മം ചെയ്യുന്നവർ മികവു പുലർത്തും. നാഡീഞരമ്പുകളെ ബാധിക്കുന്ന രോഗങ്ങളിൽ കെടുതി അനുഭവിക്കുന്നവർക്കു അനുകൂലമാറ്റം. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങളിൽ ഗണ്യമായ പുരോഗതി. സാങ്കേതിക വിദഗ്ധർ, ഗവേഷകർ, ഗണിതശാസ്ത്രജ്ഞർ എന്നിവർക്കൊപ്പം കലാസാഹിത്യരംഗത്തുള്ളവരും നേട്ടങ്ങൾ കൈവരിക്കും. നിയമവാഴ്ചയിൽ അവശേഷിക്കുന്ന അപാകതകൾ തലപൊക്കുകയും വിവാദങ്ങൾക്കു വിധേയമാകുകയും അധികാരികൾ പോലും വിനയാകുകയും ചെയ്യും.

സർജന്മാർ, യോദ്ധാക്കൾ, ആയുധം കയ്യാളുന്നവർ എന്നിവർ തികഞ്ഞ ജാഗ്രതയും ദീർഘവീക്ഷണവും പുലർത്തുക. ഇഎന്‍ടി രോഗങ്ങൾ പടരാനിടയുണ്ട്. ആദ്യവാരത്തിനു ശേഷം കലാകാരന്മാർ, സാഹിത്യപ്രവർത്തകർ, മാധ്യമരംഗത്തു പ്രവർത്തിക്കുന്നവർ എന്നിവർക്കു കൂടുതൽ സ്വാതന്ത്ര്യവും നേട്ടവും അനുഭവിക്കും.

ആദ്യവാരത്തെക്കാൾ വാഹനവിപണി, വിദേശവ്യാപാരം, വിദേശയാത്രകൾ, വിമാനസർവീസുകൾ, റോഡ് ഗതാഗതം എന്നിവ മെച്ചപ്പെടും. വിദേശസഞ്ചാരം, മംഗല്യസിദ്ധി, കലാരംഗത്തു പുതിയ പദ്ധതികളുടെ ആവിഷ്കാരം എന്നിവയ്ക്കു കാലം ഉചിതം. ബന്ധങ്ങളിലും സൗഹൃദങ്ങളിലും സ്വയം വരുത്തി വയ്ക്കുന്ന അപാകതകൾ അപവാദം, മനോദുഃഖം, പാഴ്ചെലവുകൾ, രോഗാവസ്ഥ എന്നിവ ഫലപ്പെടുത്താം.വിശാഖം, അനിഴം, തൃക്കേട്ട നക്ഷത്രക്കാർ തിഞ്ഞ ജാഗ്രത പുലർത്തുക. ഉത്രം, അത്തം, ചിത്തിര നക്ഷത്രക്കാർക്കും പൂരൂരുട്ടാതി ഉത്തൃട്ടാതി, രേവതി നക്ഷത്രക്കാർക്കും ഗുണദോഷസമ്മിശ്രമായിരിക്കും ഫലങ്ങൾ.

കൂടുതൽ വിവരങ്ങൾക്ക്

Ajithan Nampoothirippad

Gouri Sivam, AIMS P.O, Ponekkara,

Edappally, Ernakulam Dist.,

Kerala state, India, Pin - 682 041

0484-32 9094 9387919559

me@ajithan.com, ajithan.astro@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.