Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകന്റെ ‘ശത്രുദോഷം’അവന്റെ മനസ്സുമൂലം

ജ്യോതിഷം

എന്റെ മകൻ സുജിത്ത് ജനിച്ചത് 1989 ഫെബ്രുവരി 14നാണ്. പകൽ 10.30ന്. ഒരു സ്ഥലത്തും ജോലിയിൽ ഉറച്ചുനിൽക്കുന്നില്ല. ജോലി ഇഷ്ടപ്പെടുന്നില്ലെന്നാണു പറയുന്നത്. ഇതു ശത്രുദോഷം കൊണ്ടാണോ? ആരെങ്കിലും ആഭിചാരം ചെയ്തിട്ടാണോ?

ഊർമിള, മാഹി.

രോഹിണിയാണു നക്ഷത്രം. രാഹൂർദശയും കണ്ടകശനിയും ആണ്. എല്ലാ കാര്യങ്ങളിലും ചെറിയ തടസ്സങ്ങൾ ഉണ്ടാകും. ഇപ്പോൾ നടന്ന വ്യാഴമാറ്റം നല്ല ഒരു ജോലി കിട്ടുന്നതിനു സഹായകരവുമാണ്. നമ്മുടെ കുറ്റംകൊണ്ടോ അശ്രദ്ധകൊണ്ടോ കൈയബദ്ധം കൊണ്ടോ സമയമോശം കൊണ്ടോ സംഭവിക്കുന്ന കാര്യങ്ങൾ മറ്റൊരാളുടെ തലയിൽ വച്ചുകെട്ടുന്ന തന്ത്രമാണ് ആഭിചാരം. ഇവിടെത്തന്നെ മകനു ജോലി കിട്ടാത്തതിന്റെ കുഴപ്പമല്ല. അയാൾ ഉറച്ചു നിൽക്കാത്തതാണ്. ഇവിടെ ശത്രു മകന്റെ ഉള്ളിൽത്തന്നെയാണ്. ആ ശത്രുവിനെ മനസ്ഥിരതകൊണ്ടു സംഹരിച്ച് ഒരു ജോലിയിൽ നിൽക്കാൻ പറയുക.

Your Rating: