Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനനവും മരണവുമില്ലാതെ ആത്മാവ്...

Eternal Soul

ആത്മാവിനു ജനനമോ മരണമോ ഇല്ല. ആത്മാവിനെ നശിപ്പിക്കാൻ അഗ്നിക്കോ ജലത്തിനൊ കഴിയുകയില്ല. ജനനവും മരണവും ഇരുളും പകലും പോലെയാണ്. ആത്മാവ് അനശ്വരമാണ്. ഈശ്വരാംശവുമാണ്. ആത്മാവിനു ലിംഗവും ലിംഗഭേദവും ഇല്ല. ശരീരത്തിനു നാശം സംഭവിച്ചാലും ആത്മാവിന് ഒരിക്കലും നാശം സംഭവിക്കില്ല. സമുദ്രത്തിലെ ജലം നീരാവിയായി മഴയാകുന്നതു പോലെ ഈശ്വരചൈതന്യമായ ജീവകിരണങ്ങൾ പല ജീവജാലങ്ങളായി ഭൂമിയിൽ പിറക്കുന്നു.

കറുത്ത വാവിനു ചന്ദ്രനെ കാണാൻ സാധിക്കുന്നില്ല എന്ന കാരണത്താൽ ചന്ദ്രനു നാശം സംഭവിച്ചു എന്നു കരുതാൻ പറ്റില്ല. ആത്മാവിനെ മനസ്സിലാക്കാത്ത മനുഷ്യന് ഈശ്വരനെയും അറിയുവാൻ കഴിയുകയില്ലെന്നു മഹാന്മാർ‌ പറയുന്നു.

100 വർഷം മുൻപ്

അമേരിക്കയിലെ ഒരു ഡോക്‌ടർ മനുഷ്യാത്മാവിന്റെ തൂക്കം രണ്ടു രൂപത്തുട്ടിൽ സ്വൽപം കുറച്ചാണെന്നു കണ്ടുപിടിച്ചിരിന്നുവത്രേ. മരിക്കാറായ ഒരു രോഗിയെ വലിയ ഒരു തട്ടുതുലാസ്സിൽ കിടത്തി മരണം വരെയുള്ള സൂക്ഷ്‌മപരിശോധനയുടെ ഫലമാണ് മേൽപറഞ്ഞ അനുമാനം. ആസന്നമരണന്റെ ഭാരം മണിക്കൂറൊന്നിൽ രണ്ടരരൂപത്തൂക്കം വീതം ക്രമേണ കുറഞ്ഞുവന്നു. ഈ കുറവിന്റെ കാരണം ശ്വാസം വഴിയായി ശരീരത്തിൽ നിന്നു നീരാവി വെളിയിലേക്ക് പൊയ്‌ക്കൊണ്ടിരുന്നതാണെന്നാണു ഡോക്‌ടറുടെ അഭിപ്രായം. ഒടുവിൽ ശ്വാസം നിന്ന സമയം പെട്ടെന്നു തുലാസിൽ മുക്കാൽ ഔൺസിന്റെ (ഏകദേശം രണ്ടു രൂപത്തൂക്കം) കുറവു പ്രത്യക്ഷപ്പെട്ടു. കുറവു ശരീരത്തിൽ നിന്നു നീരാവി പോയതുകൊണ്ടല്ലെന്നാണ് ആ ഡോക്‌ടർ പറയുന്നത്.

Your Rating: