Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖത്തുണ്ട് നിങ്ങളുടെ ഭാഗ്യനിർഭാഗ്യങ്ങൾ

face-reading-tips

വൃത്താകൃതിയിൽ മുഖമുള്ള സ്ത്രീ അറിവുള്ളവളാകുമെന്ന് ലക്ഷണ ശാസ്ത്രം. ഒപ്പം നിർഭയയുമായിരിക്കും. സുഖസൗകര്യങ്ങളിൽ അതീവ താല്‍പര്യമുണ്ടാകും. എന്നാൽ, ദാരിദ്ര്യ ദുഃഖം അനുഭവിക്കുന്നവളാകും. അണ്ഡാകൃതിയില്‍ മുഖമുള്ള സ്ത്രീ ഉന്നതകുലത്തില്‍ ജനിച്ചവളും സമ്പന്നയുമാകും. ഇവൾക്ക് അധികാരമുള്ള ഭർത്താവിനെ ലഭിക്കും. നല്ല കറുപ്പ് നിറവും അഴിച്ചിട്ടാൽ നിതംബം മറയ്ക്കും വരെ നീളവും കെട്ടിവെച്ചാൽ ശിരസ്സിന്റെ മൂന്നു ഭാഗങ്ങളിലും നിറഞ്ഞിരിക്കുന്നതുമായ മുടിയാണ് ലക്ഷണയുക്തമായത്. ഇത്തരം ലക്ഷണങ്ങളോടു കൂടിയ മുടിയുള്ള സ്ത്രീക്ക് ഉന്നതാധികാരം കിട്ടുമത്രേ.മുഖലക്ഷണം നോക്കി ഭാഗ്യനിർഭാഗ്യങ്ങൾ കണക്കുകൂട്ടാൻ സാധിക്കും, നിങ്ങളുടെ ധനസ്ഥിതിയെക്കുറിക്കുന്ന 9 കാര്യങ്ങൾ മുഖത്ത് നിന്ന് വായിച്ചെടുക്കാമെന്നാണ് വിദഗ്ധർ പറയുന്നത്

1 മുഖത്തിന്റെ ആകൃതി

നിങ്ങളുടെ ധനസ്ഥിതി എങ്ങനെയുള്ളതാണെന്നത് ഒറ്റനോട്ടത്തിൽ മുഖത്തിന്റെ ഘടന നോക്കി മനസിലാക്കാം. മുഖത്തിന്റെ രണ്ടു വശങ്ങളും തമ്മിൽ ഏറ്റക്കുറച്ചിലുകൾ ഇല്ലെങ്കിൽ ആദ്യ കടമ്പ കടന്നു. മുഖത്തിന്റെ ഘടനയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അത് സൂചിപ്പിക്കുന്നത് ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെയാണത്രേ.

2 ഉയർന്ന നെറ്റിത്തടം

വട്ടത്തിലുള്ള നെറ്റിത്തടം സൂചിപ്പിക്കുന്നത് ജീവിതത്തിൽ നേരത്തെ തന്നെ സമ്പന്നനാകുമെന്നാണ്. സമ്പത്ത് മാത്രമല്ല ഉയർന്ന നെറ്റിത്തടമുള്ളവർക്ക് ജീവിതത്തിൽ അധികാരവും ശക്തിയും കിട്ടുമെന്നും കരുതപ്പെടുന്നു. വിശാലമായ നെറ്റിത്തടത്തിനുടമകൾ പെട്ടെന്ന് ചിന്തിക്കുന്നവരാണെന്നും കരുതപ്പെടുന്നു. ചൈനക്കാരുടെ വിശ്വാസമനുസരിച്ച് വിശാലമായ നെറ്റിത്തടമുണ്ടെങ്കിൽ ബാക്കി എല്ലാ ഭാഗ്യങ്ങളും പുറകെ വരുമെന്നാണ്. പക്ഷെ നെറ്റിയിൽ നടുഭാഗത്തായി കറുത്ത മറുക് ദൗർഭാഗ്യമായാണ് കരുതപ്പെടുന്നത്, ചുവന്ന മറുകാണെങ്കിൽ ഭാഗ്യം തരുമെന്നും വിശ്വസിക്കപ്പെടുന്നു.

3 വലുപ്പമുള്ള മൂക്ക്

ധനികനാകാനുള്ള സാധ്യതകൾ നിങ്ങളുടെ മൂക്കിന് പറയാൻ കഴിയും. പുരുഷൻമാർക്ക് നല്ല തടിച്ച മൂക്കുണ്ടെങ്കിൽ പണക്കാരനാകുമത്രെ...തടിച്ച മൂക്ക് മുഖത്തിന് അഭംഗിയായി തോന്നുമെങ്കിലും കുഴപ്പമില്ലെന്നാണ് കരുതുന്നത്. നല്ല തടിച്ച/നീണ്ട മൂക്കുള്ളവർ സുന്ദരികൾ മാത്രമല്ല ഭാഗ്യശാലികളുമാണ്.

4 പേൾ ലിപ്

മേൽ ചുണ്ടിൽ ഒരു കുഞ്ഞ് മുത്തിന്റെ വലുപ്പത്തിൽ പുറത്തേക്ക് തടിച്ചു കാണുന്നുണ്ടെങ്കിൽ അതൊരു ഭാഗ്യലക്ഷണമാണ്. നവജാത ശിശുക്കളുടെ ചുണ്ടിൽ ഏറ്റവും തെളിഞ്ഞ് ഈ ഭാഗ്യലക്ഷണം കാണാൻ പറ്റും, ഭാഗ്യശാലിയായി വളരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതുപോലെ തന്നെ ഇങ്ങനെയുള്ളവർ നല്ല വാഗ്മികളും ആയിരിക്കുമെന്ന് കരുതപ്പെടുന്നു.

5 നനവുള്ള ചുണ്ടുകൾ

ഭാഗ്യസൂചകങ്ങളായ ചുണ്ടുകൾ തീരെ വരണ്ടുണങ്ങിയതല്ല...കറുത്തതല്ലാത്ത മറുകുകൾ വായ്ക്ക് സമീപത്ത് ഉള്ളതും ഭാഗ്യം തരുമെന്ന് കരുതപ്പെടുന്നു. ചുവന്ന ചെറിയ മറുകുകൾ വായ്ക്ക് സമീപത്ത് കാണുന്നവർക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നും വിശ്വസിക്കപ്പെടുന്നു.

6 താടി

ഉറച്ച താടിയെല്ലുകൾ മുഖത്തിന് പ്രൗഡി നൽകുന്നു ഒപ്പം ഭാഗ്യവും. ഇരട്ടത്താടിയുള്ളത് ധനം കൊണ്ടുവരുമെന്നും വിശ്വസിക്കപ്പെടുന്നു.

7 തിളക്കമുള്ള കണ്ണുകൾ

കണ്ണുകളുടെ നിറമോ, വലുപ്പമോ, ആകൃതിയോ അല്ല...തിളക്കമുള്ള കണ്ണുകളാണോ എന്നതാണ് ഭാഗ്യാന്വേഷികൾ നോക്കുന്നത്.

8 തുടുത്ത കവിൾത്തടങ്ങൾ

തുടുത്ത കവിൾ തടങ്ങൾ ഭാഗ്യലക്ഷണമാണ്. കവിൾ എല്ലുകൾ മുഴച്ചുനിൽക്കുന്നത്, ദൗർഭാഗ്യത്തെ സൂചിപ്പിക്കുന്നു.

9 ചെവികൾ

ചെവികളുടെ ആകൃതിയും സ്ഥാനവും നോക്കി ഭാഗ്യം അറിയാം. വിടർന്ന ചെവിയുള്ളവരെ ബുദ്ധിമാൻമാരായാണ് കരുതുന്നത്. ‌

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.