Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പണം കൊടുത്താൽ ചേരാത്ത ജാതകം ചേരുമോ?

ജാതകപ്പൊരുത്തം ശരിയാകാത്തതുകൊണ്ട് കല്ല്യാണം നടക്കാത്ത ധാരാളം പേരുള്ള നാടാണിത്. ജാതകവുമായി കാണാത്ത ജ്യോതിഷികളും നടത്താത്ത പൂജകളും ഇല്ലാതെ വലയുന്നവർ...കള്ളജ്യോതിഷികളുടെ അടുത്താണ് നിങ്ങൾ ചെല്ലുന്നതെങ്കിൽ, അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ. അത്തരമൊരു വിഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൻ തരംഗമുണ്ടാക്കിയിരിക്കുന്നത്.

ഒരു ചെറുപ്പക്കാരൻ താൻ സ്നേഹിക്കുന്ന പെൺകുട്ടിയുമായുള്ള കല്യാണത്തിന് ജാതകപ്പൊരുത്തം ശരിയാകാത്തതു കൊണ്ട് വീട്ടുകാർ സമ്മതിക്കുന്നില്ല എന്ന സങ്കടവുമായി മൂന്ന് ജ്യോതിഷികളെ സമീപിക്കുന്നു. മൂന്നു പേരും ആദ്യം നിങ്ങൾക്കിത് വിധിച്ചിട്ടില്ലെങ്കിൽ എന്തു ചെയ്യാൻ പറ്റുമെന്നൊക്കെ ചോദിച്ചെങ്കിലും ആവശ്യക്കാരൻ പണം നൽകാൻ തയ്യാറാണെന്ന് പറഞ്ഞപ്പോൾ ഒരു കൈ നോക്കാമെന്നായി. മാതാപിതാക്കളെയും കൂട്ടി എത്തുമ്പോൾ പൊരുത്തം ഉത്തമമാണെന്ന് പറഞ്ഞു കൊള്ളാമെന്ന് സമ്മതിക്കുന്നു.

മൂന്ന് പേർക്കും ഈ ഉറപ്പിൽ പണം നൽകി പോയ ചെറുപ്പക്കാരൻ കുറച്ചു സമയത്തിന് ശേഷം തിരിച്ചെത്തി ഇങ്ങനെചെയ്യുന്നതിലെ ഔചിത്യമില്ലായ്മയെക്കുറിച്ച് ജ്യോതിഷികളോട് സംസാരിക്കുകയും ഇനി ഈ ആവശ്യവുമായി വരുന്നവരോട് പണം വാങ്ങി ഇങ്ങനെ പെരുമാറരുതെന്ന് പറഞ്ഞ് കൊടുത്തപണം തിരിച്ചു മേടിക്കുകയും ചെയ്യുന്നു...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.