Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായയെ വളർത്തിയും പ്രശ്നപരിഹാരം!

relation-astrology

വടക്കേ ഇന്ത്യയിൽ വളരെ പ്രചാരമുള്ളവയാണ് ലാൽ കിതാബ് എന്ന പുസ്തകത്തിലെ പരിഹാരങ്ങൾ. അതിലെ പല പരിഹാര നിർദേശങ്ങളും വളരെ വിചിത്രമായി തോന്നിയേക്കാം. വളരെ നല്ല ഉപദേശങ്ങളും നല്ല ശീലങ്ങളും പരിഹാരങ്ങളിൽ പെടുന്നു. ഒഴിഞ്ഞ പാത്രങ്ങൾ മൂടിവയ്ക്കരുത്, ദേഷ്യം പാടില്ല, തത്തയെ വളർത്തരുത്, പട്ടിയെ വളർത്തണം, ബെൽറ്റ് ഉപയോഗിക്കുക തുടങ്ങിയവ അവയിൽ ചിലതു മാത്രം. അങ്ങനെ അനേകം പരിഹാരങ്ങൾ അതിൽ പരാമർശിക്കുന്നുണ്ട്. അതിൽ പട്ടിയെ വളർത്തുന്നതുമായി ബന്ധപ്പെട്ട ഒരു പരിഹാരമാർഗത്തെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.

വീട്ടിലെ ഐക്യമില്ലായ്മയ്ക്കു ഗ്രഹനിലയനുസരിച്ചു കാരണം ബുധൻ എന്ന ഗ്രഹമാണെങ്കിൽ ദോഷപരിഹാരമായി വീട്ടിൽ പട്ടിയെ വളർത്താനാണു ലാൽ കിതാബിൽ പറയുന്നത്. എന്നാൽ പട്ടിക്കു തവിട്ടുനിറം പാടില്ല എന്നും പറയുന്നുണ്ട്. വീട്ടിൽ പട്ടിയെ വളർത്തിയതിലൂടെ കുടുംബത്തിൽ ഐക്യവും സ്വസ്ഥതയും വീണ്ടെടുത്ത അനുഭവങ്ങൾ ചിലർക്കെങ്കിലും ഉണ്ട്. വീട്ടിൽ പട്ടിയെ വളർത്തുന്നതിനു മുൻപ് പരസ്പരം സംസാരിക്കാത്ത കുടുംബാംഗങ്ങൾ പട്ടിയെ വളർത്തിയതിനു ശേഷം, പട്ടിക്കു വേണ്ടിയെങ്കിലും ഒന്നിച്ചിരുന്നു സംസാരിക്കാനും കാര്യങ്ങൾ ആലോചിക്കാനും തുടങ്ങും. ഈ ഉദ്ദേശ്യത്തിലായിരിക്കാം ലാൽ കിതാബിൽ ഇങ്ങനെയൊരു പരിഹാരം എഴുതിയിരിക്കുന്നത്.

ശിവറാം ബാബു കുമാർ
പ്രശാന്തി, പേരൂർക്കട, തിരുവനന്തപുരം ഫോൺ: 0471 2430207, 9847187116 ഇമെയിൽ : sivarambabu@hotmail.com

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer