Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുർഗാപ്രീതിക്ക് പൗർണമാസി വ്രതം

ദുർഗ ഐശ്വര്യം, മനോബലം ഇവ നേടാൻ പൗർണമാസി വ്രതം സഹായിക്കുമെന്നാണു വിശ്വാസം

വെളുത്ത വാവ് ദിവസം അനുഷ്ഠിക്കുന്ന ഈ വ്രതം ഇഷ്ട കാര്യ സാധ്യത്തിനായുള്ള ദേവി പൂജയിൽ ഏറെ പ്രാധാന്യം  ഉള്ളതാണ്. ചന്ദ്രദശാകാലത്തിലൂടെ കടന്നു പോകുന്നവർ പൗർണമാസി വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. അന്നേ ദിവസം ദുർഗാദേവീക്ഷേത്ര ദർശനം നടത്തണം. പകൽ ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കാവൂ. രാത്രി ഭക്ഷണം കഴിക്കരുത്. ഐശ്വര്യം, മനോബലം  ഇവ നേടാൻ പൗർണമാസി വ്രതം സഹായിക്കുമെന്നാണു വിശ്വാസം. തിങ്കളാഴ്ചയും പ‍ൗർണമിയും ചേർന്നു വരുന്ന ദിവസം ദുർഗാ പ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതവും പൂജകളും വിശേഷകരമാണ്.

Your Rating: