Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേടത്തിലെ ഞായറാഴ്ച വ്രതം

വ്രതം

സർവപാപങ്ങളെയും ശമിപ്പിക്കാനും ഐശ്വര്യ വർധനയ്ക്കും സൂര്യഭജനം ഉത്തമം. സൂര്യപ്രീതിക്കായുള്ള കർമങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഞായാറാഴ്ച വ്രതം. മേട മാസത്തിലെ ഞായറാഴ്ച വ്രതവും മേടം പത്താം ദിവസം നടത്തുന്ന ആദിത്യ പ്രീതികരമായ കർമങ്ങളും സ വിശേഷ ഫലം തരുമെന്നു വിശ്വാസം. ജാതകത്തിലെ ആദിത്യദോഷ പരിഹാരത്തിനും ഞായാറാഴ്ച വ്രതം അനുഷ്ഠിക്കാം. ‍ഞായാറാഴ്ച വ്രതം അനുഷ്ഠിക്കുന്നവർ ശനിയാഴ്ച വൈകുന്നേരം മുതൽ ഉപവസിക്കുക. ‍ഞായർ ഭക്ഷണം ഒരു നേരം മാത്രം. രാവിലെ ഉദയത്തിനു മുമ്പ് കുളിച്ച് സൂര്യസ്തോത്രങ്ങൾ, ആദിത്യഹൃദയ മന്ത്രം, ഗായത്രി ഇവ ജപിക്കാം.

സൂര്യക്ഷേത്രത്തിൽ ദർശനം നടത്തുമ്പോൾ ചുവന്ന പൂക്കൾ കൊണ്ടുള്ള അർച്ചന നടത്തുന്നത് നല്ലതാണ്. സൂര്യക്ഷേത്രത്തിൽ പോകാൻ കഴിഞ്ഞില്ലെങ്കിൽ മഹാദേവ ക്ഷേത്ര ദർശനം ന‍ടത്താം. കൂവളത്തില കൊണ്ടുള്ള അർച്ചന ശിവപ്രീതികരമാണ്. അസ്തമയ ശേഷം സൂര്യമന്ത്രങ്ങൾ ജപിക്കാൻ പാടില്ലെന്നാണ് വിധി.

Your Rating: