Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർവ്വഐശ്വര്യത്തിന് ഒരൊറ്റ മന്ത്രം

astro-prayer

സര്‍വ്വ ഐശ്വര്യമാണ് ഭാഗ്യസൂക്തത്തിലെ അഞ്ചാം മന്ത്രം.

ഓം ഭഗ ഏവ ഭഗവങ് അസ്തു

ദേവാസ്‌തേന വയം ഭഗവന്ത: സ്യാമ

തം ത്വാ ഭഗ സര്വ ഇജ്ജോഹവീതി

സ നോ ഭഗ പുരഏതാ ഭവേഹ

ഭഗവാന്‍ എല്ലായ്‌പ്പോഴും കൂടെയുണ്ടാവട്ടെ. ഭഗവാന്‍ തന്നെ ആകട്ടെ ഞങ്ങളുടെ ഐശ്വര്യവും പ്രതീകവും പ്രതീക്ഷയും. ഭഗവാന്‍ എന്നതിനെ നമ്മുടെ ഉള്ളിലെ തേജസ്സായി കണ്ട് ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നതാണ് മന്ത്രം. 

ഭഗവാനായ പരമാത്മാവ് തന്നെ ഞങ്ങള്‍ക്ക് ഐശ്വര്യമാകട്ടെ. അവിടുത്തെ കാരണത്താല്‍, അവിടുത്തെ ഉപാസിക്കുന്നതിനാല്‍ ഞങ്ങള്‍ അത്യുത്തമ ഗുണകര്‍മങ്ങളോടു കൂടിയുള്ളവരാകട്ടെ ഐശ്വര്യത്തിന്റെ നിറകുടങ്ങളായിത്തീരട്ടെ എന്നിങ്ങനെയാണ് മന്ത്രത്തിന്റെ സാരാംശം. ഈശ്വരനെയാണ് സര്‍വ്വരും സ്തുതി പ്രാര്‍ത്ഥനകളിലൂടെ ഉപാസിക്കുന്നത്. ഈശ്വരകടാക്ഷം കൈവരിക്കാനുള്ള മികവുറ്റ മന്ത്രമാണിതെന്നാണ് വൈദിക പക്ഷം.

ഈശ്വരകടാക്ഷം സ്വയം ആത്മവിശ്വാസത്തിലൂടെ ആര്‍ജ്ജിക്കുകയാണ് മന്ത്രത്തിന്റ പ്രാഥമിക ഉദ്ദേശ്യം. ഞങ്ങളുടെ മാര്‍ഗ്ഗദര്‍ശകനായാലും, ഉത്തമ വഴികളിലൂടെ ഞങ്ങളെ കൊണ്ടുപോയലും ശരിയായ തീരുമാനങ്ങളെടുക്കാന്‍ ഞങ്ങളെ പ്രപ്തരാക്കണം- സ്വന്തം മനശക്തി കൊണ്ടും സാധന കൊണ്ടും ഈശ്വരകടാക്ഷം നേടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് എല്ലാവരും ഈ മന്ത്രം ചൊല്ലുക.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.