Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിരലടയാളം പറയും നിങ്ങളുടെ സ്വഭാവം

fingerprint

വിരലടയാളം ചില്ലറക്കാരനല്ല എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. വിരലടയാളത്തെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖ അറിയപ്പെടുന്നതു ഡെർമറ്റോഗ്ലിഫിക്സ് എന്നാണ്. വിരലടയാളത്തിലെ വളവും തിരിവുകളും നോക്കിയിൽ വ്യക്തിപരമായ വിവരങ്ങൾ മനസ്സിലാക്കാൻ സാധിക്കും. ഹസ്തരേഖാശാസ്ത്രത്തിൽ വിശ്വസിക്കുന്നവർക്കും അല്ലാത്തവർക്കും കയ്യിൽ‌ നോക്കി മനസ്സിലാക്കാം. 11 തരത്തിലുള്ള കൈരേഖകളും സ്വഭാവവിശേഷങ്ങളും വായിക്കാം.

Simple-Arch

1) Simple Arch

നിങ്ങളുടെ കൈവിരലിലെ വരകൾ ചിത്രത്തിലെ പോലെ വളഞ്ഞിരുക്കുന്നവയാണോ? ആത്മാർഥതയുള്ളവരും അർപ്പണബോധമുള്ളവരുമാണ്. ആശ്രയിക്കാവുന്നവരുമാണ്. എന്നാൽ ചിലപ്പോഴൊക്കെ ഉൾവലിഞ്ഞ പ്രകൃതക്കാരും ആയിരിക്കും. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്ന ജോലിയിൽ നിന്നു പിൻമാറുന്ന പ്രകൃതക്കാരാണ്.

Tented-Arch

2) Tented Arch

ഉത്സാഹമുള്ളവരാണ്‌, വൈരുധ്യ സ്വഭാവമാണിവരുടേത്. ഇന്നത്തെ സ്വഭാവമായിരിക്കില്ല നാളെ. ഭാവനാസമ്പന്നരാണ്, പ്രതിസന്ധികളിൽ പതറാത്തവരാണ്.

Ulnar-Loops

3) Ulnar Loops

മാന്യൻമാരാണ്. സൂക്ഷ്മ നിരീക്ഷകരും സമാധാനപ്രിയരുമാണ്. ഓടിച്ചാടി നടക്കുന്ന സ്വഭാവക്കാരല്ല. ഒഴുക്കിനനുസരിച്ചു നീന്തുന്നതാണിവർക്കിഷ്ടം.

Radial-Loops

4) Radial Loops

ഞാനെന്ന ഭാവത്തിൽ ജീവിക്കുന്നവരാണിവർ. വിമർശനങ്ങളെയും ഭൂരിഭാഗത്തിന്റെ അഭിപ്രായത്തെയും എതിർക്കുന്നവരാണിവർ. തങ്ങളുടെ സ്വാതന്ത്യത്തെ ഇഷ്ടപ്പെടുന്നവരും സമർദ്ധരുമാണിവർ.

Peacock's-Eye

5) Peacock's Eye

മയിൽക്കണ്ണുപോലെയാണോ കൈരേഖ? എങ്കിൽ‌ നിങ്ങൾ ഒന്നാന്തരമൊരു നായകനാണ്. കലാകാരൻമാരും വികാരങ്ങൾ പ്രകടിപ്പിക്കുന്നവരുമാണ്. ഇവരുടെ ദീർഘവീക്ഷണം അഭിനനന്ദനാർ‌ഹമാണ്.

Variant-Patterns

6) Variant Patterns

കൈരേഖയിലെ സങ്കീർണത ഇവരുടെ സ്വഭാവത്തിലും കാണാം. മറ്റുള്ളവരെ പെട്ടെന്ന് എതിർക്കുക എന്നതാണിവരുടെ രീതി. മറ്റുള്ളവരെ പ്രതിരോധത്തിലാക്കുന്ന രീതിയിലാണ് ഇവരുടെ വികാരപ്രകടനങ്ങൾ.

Press-Whorl

7) Press Whorl

മത്സരബുദ്ധിയുള്ളവരും ആഗ്രഹപൂർത്തീകരണത്തിനായി കഠിനാധ്വാനം നടത്തുന്നവരുമായിരിക്കും. മറ്റുള്ളവരുടെ മുൻപിൽ തോൽപിക്കപ്പെടുന്നത് ഇവർ‌ക്കു സഹിക്കാൻ പറ്റില്ല. സാമ്പത്തികഭദ്രത കാംക്ഷിക്കുന്നവരും കരുതൽ സ്വഭാവം ഉള്ളവരുമാണ്. എല്ലാക്കാര്യങ്ങളിലും വിശദാംശങ്ങൾ പരിശോധിക്കുന്നവരാണിവർ.

Composite-Whorl

8) Composite Whorl

ആശയവിനിയമയം നടത്താൻ ഇവരെക്കഴിഞ്ഞേ ആളുള്ളൂ. മികച്ച സംഘാടകരാണിവർ‌. സാഹചര്യങ്ങൾക്കനുസരിച്ചു മികച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നു. സംഘടനാവൈഭവം കൊണ്ട് ഇവരെ എല്ലാവരും ഇഷ്ടപ്പെടും. പക്ഷേ നിസ്സാരകാര്യങ്ങളെച്ചൊല്ലി ബഹളം വയ്ക്കുന്ന സ്വഭാവവും ഇവർക്കുണ്ട്.

Spiral-Whorl

9) Spiral Whorl

വ്യക്തിസ്വാതന്ത്ര്യത്തെ ഇഷ്ടപ്പെടുന്നവരാണിവർ‌. പ്രചോദനകരമാണിവരുടെ ജീവിതം. ഏകാന്തതയെ ക്രിയാത്മകമായി ഇവർ മാറ്റും.

Imploding-Whorl

10) Imploding Whorl

രഹസ്യസ്വഭാവമില്ലാത്തവരാണ്. പലകാര്യങ്ങൾ ഒരേസമയം വിജയകരമായി പൂർത്തിയാക്കാൻ ഇവർ‌ക്കു കഴിയും. സ്വയം ബോധ്യമുള്ളവരാണ്.

Concentric-Whorl

11) Concentric Whorl

സ്വന്തമായ താത്പര്യങ്ങളും ആശയങ്ങളും ഇവർക്കുണ്ട്‌. സ്വയം മതിപ്പുള്ളവരുമാണ്. ബഹളം വച്ചു നടക്കുന്ന പ്രകൃതക്കാരാണ്.‌ മറ്റുള്ളവർ തങ്ങളുടെ കാര്യത്തിൽ ഇ പെടുന്നത് ഇവർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്.

Your Rating: