Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഷ്ടി മടക്കുന്നത് നോക്കി മൂന്ന് കാര്യങ്ങൾ മനസിലാക്കാം

hand

ചുരുട്ടിപ്പിടിച്ച കൈപ്പടം നോക്കി ആളുകളുടെ സ്വഭാവം പറയാൻ പറ്റുമോ? കൈകൾ മടക്കിപ്പിടിച്ചിരിക്കുന്ന രീതിയിലും വ്യക്തികളുടെ സ്വഭാവവിശേഷങ്ങൾ ഉണ്ട്. മൂന്ന് വിധത്തിൽ കൈചുരുട്ടി വയ്ക്കുന്നതിന്റെ പ്രത്യേകതകൾ വായിക്കാം.

1) മുഷ്ടി ചുരുട്ടുമ്പോൾ തള്ളവിരൽ സമാന്തരമായാണോ? നിങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന സാഹചര്യങ്ങളിൽ പോലും മറ്റുള്ളവരെ സഹായിക്കാൻ സന്നദ്ധരാണ്. പുതിയ അറിവുകളും അനുഭവങ്ങളും ആഗ്രഹിക്കുന്നവരാണ്. ധൃതിയുള്ളവരും ഊർജ്ജസ്വലരുമായിരിക്കും. സാഹസികകാര്യങ്ങൾ ചെയ്യാൻ തത്പരരായിരിക്കും കൂട്ടുകാർക്കിടയിൽ അതിസാഹസികരെന്ന പേരുണ്ടെങ്കിലും ഉള്ളിന്റെ ഉള്ളിൽ അരക്ഷിതത്വം അനുഭവിക്കുന്നവരായിരിക്കും. മറ്റുള്ളവരെ സഹായിക്കാൻ എന്തും സഹിച്ച് മുന്നോട്ട് പോകുമെങ്കിലും മറ്റുള്ളവരുടെ സഹായവും സഹകരണവും ചിലപ്പോഴൊക്കെ ഇവർ തിരിച്ചും പ്രതീക്ഷിക്കാറുണ്ട്.

2) തള്ളവിരൽ മറ്റ് നാല് വിരലുകൾക്ക് മുകളിലാണോ? ആത്മാർത്ഥതകൊണ്ട് കൂട്ടുകാർക്ക് ഇവരെ ഏറെ ഇഷ്ടമായിരിക്കും. ആത്മാഭിമാനമുള്ളവരും ക്രിയാത്മകമായി ചിന്തിക്കുന്നവരുമാണ്. കൃത്യതയോടെ ആത്മാർത്ഥമായി ജോലികൾ ചെയ്യുന്നവരായിരിക്കും. തോൽക്കുമോ എന്ന ഭയം കാരണം ചില കാര്യങ്ങളിൽ നിന്ന് പിൻമാറുന്ന പ്രവണത ഇവർ കാണിക്കാറുണ്ട്. അംഗികാരം ലഭിക്കുന്നത് ഇവർക്ക് ഏറെ സന്തോഷകരമാണ്.

3) തള്ളവിരൽ മറ്റ് നാലുവിരലുകൾക്കുള്ളിലാണോ?

ഇക്കൂട്ടർ പൊതുവെ ഫലിതപ്രിയരായിരിക്കും, പക്ഷേ സ്വതവേ ഉള്ള നാണം കാരണം ആത്മപ്രകാശനം നടത്താൻ ബുദ്ധിമുട്ടും. വൈകാരിക അസ്ഥിരത വേട്ടയാടുന്നവരും സ്വന്തമായ ആദർശങ്ങളും വിശ്വാസങ്ങളും ശക്തമായി പിന്തുടരുന്നവരായിരിക്കും. പുതിയ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിന് വിമുഖത ഉള്ളവരും, പരിമിതമായ അടുത്ത ബന്ധങ്ങൾ ഹൃദ്യമായി സൂക്ഷിക്കുന്നവരും ആയിരിക്കും.

Your Rating: