Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെറ്റി കണ്ടാലറിയാം സ്വഭാവം

ജ്യോതിഷം വീതിയുള്ള നെറ്റി ബുദ്ധിശക്തിയുടെ ലക്ഷണമാണ്...

മുഖം മാത്രമല്ല തലമുടി മുതൽ കാൽനഖം വരെയുള്ള എല്ലാ ശരീരഭാഗങ്ങളും സ്ത്രീ പുരുഷ ഭേദമന്യേ ഒരു വ്യക്തിയുടെ സൗന്ദര്യത്തെ നിർണ്ണയിക്കുന്ന ഘടകങ്ങളാണ്. ഓരോ ശരീരഭാഗത്തിന്റെയും ലക്ഷണങ്ങൾ വിശകലനം ചെയ്ത്  ഒരു വ്യക്തിയുടെ സ്വഭാവവും ഗുണദോഷ ഫലങ്ങളും  ലക്ഷണവിദഗ്ധന്മാർ പ്രവചിക്കാറുണ്ട്. നെറ്റിത്തടം ഓരാളുടെ സ്വഭാവത്തെ എങ്ങനെ നിർവ്വചിക്കുന്നു എന്നു നോക്കാം.

വിശാലമായ നെറ്റി

കയ്യിലെ അഞ്ചു വിരലും ചേർത്തുവയ്ക്കുന്ന അത്രയും വീതിയുള്ള നെറ്റി ബുദ്ധിശക്തിയുടെ ലക്ഷണമായാണ് കണക്കാക്കപ്പെടുന്നത്.  സൗന്ദര്യത്തിനു പോരായ്മയായി പലരും കരുതുന്നുണ്ടെങ്കിലും  അത്തരം നെറ്റിയുള്ളവർ അങ്ങേയറ്റം കഴിവുള്ളവരായിരിക്കും. തങ്ങളെ ഏൽപ്പിക്കുന്ന ജോലി പറഞ്ഞ സമയത്തിനു മുൻപു തന്നെ പൂർത്തിയാക്കാൻ സാധിക്കുന്നവരായിരിക്കും ഇക്കൂട്ടർ. അധികം വിശദീകരണങ്ങൾ കൂടാതെ കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവും ഇവർക്ക് ഉണ്ടായിരിക്കും.

ഇടുങ്ങിയ നെറ്റി

വിശാലമായ നെറ്റിയുള്ളവർക്ക് ബുദ്ധിശാലികളാണെന്നു കരുതി ഇടുങ്ങിയ നെറ്റിയുള്ളവർക്ക് ബുദ്ധിശക്തി കുറവാണെന്നു  കരുതേണ്ട. എന്നാൽ ഇക്കൂട്ടർ പെട്ടെന്ന് വികാരാധീനർ ആകുന്ന പ്രകൃതക്കാരാണ്. പ്രായോഗികമായി ചിന്തിക്കാൻ പലപ്പോഴും ഇവർക്ക് സാധിക്കാറില്ല.  ഹൃദയം പറയുന്നത് അനുസരിച്ച് പ്രവർത്തിക്കുന്നവരായിരിക്കും ഇവർ. ആൾക്കൂട്ടത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ താത്പര്യപ്പെടുന്ന ഇവർ മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാകുന്ന സാഹചര്യങ്ങളെ ഒഴിവാക്കാനും ശ്രമിച്ചുകൊണ്ടിരിക്കും.

പരന്ന നെറ്റിത്തടം

ഇത്തരം നെറ്റിയുള്ളവർ പൊതുവേ നേർവഴിയിൽ മാത്രം സഞ്ചരിക്കുവാൻ താത്പര്യപ്പെടുന്നവരായിരിക്കും. നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിനായി സ്വസന്തോഷങ്ങൾ പോലും വേണ്ടെന്നു വയ്ക്കാൻ ഇഷ്ടപ്പെടുന്ന ഇവർ അൽപ്പം കാർക്കശ്യമുള്ള പ്രകൃതക്കാരായിരിക്കും. എല്ലാ കാര്യങ്ങളിലും  ആത്മാർത്ഥത വച്ചുപുലർത്തുന്ന ഇക്കൂട്ടർ മാന്യമായ പെരുമാറ്റത്തിനും ഉടമകളായിരിക്കും. ഹൃദയം നൽകി സ്നേഹിക്കുന്ന ഇവർ ജീവിതാന്ത്യം വരെ ബന്ധങ്ങളിൽ ആ സ്നേഹം കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കും. 

വളഞ്ഞ നെറ്റിത്തടം

അൽപ്പം വളഞ്ഞ നെറ്റിത്തടമുള്ളവർ പൊതുവേ ഊർജസ്വലതയുള്ള വ്യക്തിത്വത്തിന് ഉടമകളായിരിക്കും. തനിക്കു ചുറ്റുമുള്ളവരിൽ പ്രസന്നത പകരുന്ന തരക്കാരായിരിക്കും ഇവർ. സാന്നിദ്ധ്യം കൊണ്ടുതന്നെ മറ്റുള്ളവർക്ക് സന്തോഷം പകരാനുള്ള കഴിവും ഇവരുടെ പ്രത്യേകതയാണ്. പൊതുജന മധ്യത്തിൽ ലഭിക്കുന്ന അംഗീകാരം നിമിത്തം അസൂയക്കാരുടെ കണ്ണു ഇവരുടെമേൽ പതിക്കാൻ സാധ്യതയുണ്ട്. 

നെറ്റി M ആകൃതിയിൽ നെറ്റിയുള്ളവർ കലാകാരൻമാരായിരിക്കും

M ആകൃതിയിലുള്ള നെറ്റി

നെറ്റിയുടെ മധ്യഭാഗത്തേക്ക് മുടി ഇറങ്ങി വളരുന്നതുമൂലം നെറ്റിക്ക് M എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റെ ആകൃതിയിൽ നെറ്റിത്തടം ഉള്ളവരുണ്ട്. ഇത്തരക്കാർ അപാരമായ സങ്കൽപ്പശക്തിയുള്ളവരായിരിക്കും. എപ്പോഴും ഏതു കാര്യത്തിലും തലയുയർത്തി നിൽക്കാൻ ആഗ്രഹിക്കുന്നവരാകും ഇവർ. ഇവരിൽ ഭൂരിഭാഗവും കലാപരമായ കഴിവുകളുള്ളവരുമായിരിക്കും. അഭിനയം, എഴുത്ത് എന്നീ മേഖലകളിൽ  ശോഭിക്കും.

Your Rating: