Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്യോതിഷം കൊണ്ടു കേസ് തെളിയിച്ചിട്ടുണ്ടെന്നു മുൻ ഡിജിപി

astro-in-case

പൊലീസിന്റെ ഫോറൻസിക് വിഭാഗം തോറ്റിടത്ത് ജ്യോതിശാസ്ത്രം വിജയിച്ച കഥപറഞ്ഞ് റിട്ട. എഡിജിപി അലക്സാണ്ടർ ജേക്കബ്, ജ്യോതിർഭൂഷണം വി.പി.കെ. പൊതുവാൾ അനുസ്മരണ സമ്മേളന പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് അനുഭവകഥകൾ ജനങ്ങളുമായി പങ്കുവച്ചത്. ഐപിഎസ് നേടി പൊലീസ് സർവീസിൽ ചേർന്നപ്പോൾ ഒരിടത്തും രണ്ടുമാസത്തിലധികം ഇരുന്നിട്ടില്ല. അങ്ങനെയാണ് കണ്ണൂരിൽ എസ്പിയായെത്തുന്നത്. പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്‌ഷനു വന്ന ദിവസം ചിന്മയാനന്ദ സരസ്വതി പയ്യന്നൂരിൽ പ്രസംഗിക്കാമെന്നേറ്റ ദിവസം വൻ ജനാവലി തടിച്ചുകൂടി. വിമാനത്തിനു കോഴിക്കോട് ഇറങ്ങാൻ കഴിയാത്തതിനാൽ സ്വാമി വരില്ല.

ജനങ്ങൾ രോഷാകുലരാകും, പൊലീസ് സംരക്ഷണം തേടിയാണ് സംഘാടകർ സ്റ്റേഷനിലെത്തിയത്. അവർക്കൊപ്പം ഞാൻ പോയി. സ്വാമിക്ക് വരാൻ പറ്റാത്ത സാഹചര്യം സദസിനെ അറിയിച്ചു. ഞാൻ പ്രസംഗിക്കട്ടെയെന്ന് ചോദിച്ചപ്പോൾ അവർ സമ്മതിച്ചു. മൂന്നുമണിക്കൂർ ഭഗവത് ഗീതയെക്കുറിച്ച് പ്രസംഗിച്ചു. അവിടെ വച്ചാണ് വി.പി.കെ. പൊതുവാളെ പരിചയപ്പെടുന്നത്. ജ്യോതിഷ പണ്ഡിതനല്ലേ ഞാനെത്രകാലം കണ്ണൂരിലിരിക്കുമെന്ന് പറയാമോ എന്നു ചോദിച്ചു. ഒരു വർഷവും 10 മാസവും. അദ്ദേഹത്തിന്റെ പ്രവചനം തെറ്റിയില്ല. കൃത്യം ഒരു വർഷവും 10 മാസവും കണ്ണൂരിലിരുന്നു.. കണ്ണൂരിൽ ജോലി ചെയ്യുമ്പോഴാണ് പൂളക്കുറ്റി ബാങ്കിൽ കവർച്ച നടന്നത്. എന്ത് ശ്രമിച്ചിട്ടും തുമ്പുണ്ടാക്കാനാവുന്നില്ല. അപ്പോഴാണ് മനസ്സിൽ പൊതുവാളിനെക്കുറിച്ച് ഓർമവന്നത്. ഞാൻ വിളിച്ചു ചോദിച്ചു. കള്ളനാരെന്നറിയാത്തതിനാൽ കള്ളന്റെ ജാതകം കിട്ടില്ല. അതുകൊണ്ട് ബാങ്ക് മാനേജരുടെ ജനനസമയവും ജനനസ്ഥലവും തീയതിയും ചോദിച്ച് അറിയിക്കാൻ പറഞ്ഞു. ചോദ്യം ചെയ്ത് അത് നേടിയെടുത്ത് പൊതുവാളിനെ അറിയിച്ചു. 48 മണിക്കൂറിനകം കേസ് തെളിയും. നാല് തെങ്ങുകൾക്കിടയിലുള്ള ജലാശയത്തിൽ മോഷണ വസ്തുവുണ്ട്. കള്ളൻ പുറത്തല്ല അകത്തുതന്നെ. നാലു തെങ്ങുകൾക്കിടയിലുള്ള പൊട്ടക്കിണറ്റിൽനിന്നു തൊണ്ടിസാധനം കണ്ടെടുത്തു. ജ്യോതിഷം ശാസ്ത്രീയമായ ശാസ്ത്രമാണ്. നോക്കേണ്ടവർ നോക്കിയാൽ കൃത്യമായി അറിയാം. വിവരം കെട്ടവർ നോക്കിയാൽ വിവരക്കേടേ പറയൂ–അനുഭവങ്ങൾ വിവരിച്ചു മുൻ എഡിജിപി പറഞ്ഞു. പി. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.