Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

13, വെള്ളിയാഴ്ച , നടുക്കം മാറാതെ ലോകം!

13-friday-unlucky

വെള്ളിയാഴ്ചയും 13 എന്ന സംഖ്യയും അപകടസൂചനകളാണെന്ന് വിശ്വസിക്കുന്നവരുടെ വിശ്വാസം ഊട്ടി ഉറപ്പിക്കുകയാണ് പാരീസിലെ ആക്രമണവാർത്തകൾ. ദൗർഭാഗ്യങ്ങൾക്ക് സമയവും കാലവും പ്രശ്നമല്ലെന്ന് പറയുമെങ്കിലും, 13 വെള്ളിയാഴ്ച തന്നെ ലോകത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. സംഖ്യാജ്യോതിഷപ്രകാരം 1+3 = 4 എന്നുള്ളത് രാഹുവിന്റെ സംഖ്യയയാണ്. ദുരിതങ്ങളുടെയും കഷ്ടപ്പാടിന്റെയും സൂചനയാണ് ഈ സംഖ്യ.

13 വെള്ളിയെ പേടിക്കാൻ 3 കാര്യങ്ങൾ

∙ 13 എന്ന സംഖ്യയുടെ ദൗർഭാഗ്യത്തിൽ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരുമുണ്ട്. പല നാടുകളിലായി വെള്ളിയാഴ്ചയും 13 എന്ന തിയതിയും ഒന്നിച്ചു വരുന്നതിനെക്കുറിച്ചും പല പല വിശ്വാസങ്ങളാണ്. 13 പേർ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചാൽ അതിൽ ഒരാൾ താമസിക്കാതെ മരിക്കും! (ഉദാ : ബൈബിളിൽ സൂചിപ്പിക്കുന്ന പോലെ യേശുവിന്റെ അന്ത്യഅത്താഴത്തിൽ പങ്കെടുത്തവരുടെ എണ്ണം 13- 12 ശിഷ്യൻമാരും യേശുവും), തുടർന്നു വന്ന വെള്ളിയാഴ്ച യേശുവിനെ കുരിശുമരണത്തിന് വിധേയനാക്കി.

∙ സംഖ്യാശാസ്ത്രപ്രകാരം 12 ഏറ്റവും ഭാഗ്യമുള്ള സംഖ്യയാണ്. പൂർണത നിറഞ്ഞ പന്ത്രണ്ടിൽ ഒന്ന് കൂട്ടുന്നത് അപൂർണമായും കരുതുന്നു.

∙ പേരിൽ 13 അക്ഷരങ്ങൾ വരുന്നതും ദൗർഭാഗ്യമായി കരുതപ്പെടുന്നു. ഹോട്ടലുകളിലും മറ്റും 13 -ാം നമ്പർ മുറികൾ ഒഴിവാക്കുന്നതും ദൗർഭാഗ്യത്തെ പേടിച്ച് തന്നെ.

13-Friday 2015

ഫ്രാൻസിലെ പാരീസിൽ വിവിധയിടങ്ങളിലുണ്ടായ വെടിവയ്പ്പിലും സ്ഫോടനങ്ങളിലും 150ലേറെ പേരാണ് കൊല്ലപ്പെട്ടത്. എട്ടു ഭീകരരെ വധിച്ചു. മൂന്നു ഭീകരർ ചാവേർ സ്ഫോടനങ്ങളിലാണ് കൊല്ലപ്പെട്ടത്. ഫ്രാൻസ് – ജർമനി സൗഹൃദ ഫുട്ബോൾ മൽസരം നടക്കുന്നതിനിടെയാണ് സ്റ്റേഡിയത്തിൽ സ്ഫോടനമുണ്ടായത്. ഇവിടെ മൽസരം കാണുന്നതിനെത്തിയ പ്രസിഡന്റ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.