Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളിയാഴ്ചയും ധനാഭിവൃദ്ധിയും

friday-sp-astro

വെള്ളിയാഴ്ച ദിവസങ്ങളിൽ ചെയ്യുന്ന കാര്യങ്ങളും ധനാഭിവൃദ്ധിയും തമ്മിൽ ബന്ധമുണ്ടോ? വെള്ളിയാഴ്ചയിൽ കടം കൊടുക്കുന്നതും വാങ്ങുന്നതും നല്ലതല്ലെന്നു പറയാറുണ്ട്. ദേവീപ്രാധാന്യമുള്ള ദിവസമാണിത്. വെള്ളിയാഴ്ചകളിൽ സ്ത്രീകൾ വ്രതമെടുക്കുകയും ആ ദിവസം ചുവന്ന വസ്ത്രം ധരിക്കുകയും ചെയ്താൽ ഭാഗ്യം ലഭിക്കുമെന്ന് വിശ്വസിക്കുന്നുണ്ട്. 

കടബാധ്യതകൾ നീങ്ങാൻ എല്ലാദിവസവും ലളിതാ സഹസ്രനാമവും കനകധാരാസ്തോത്രവും  ജപിക്കുന്നത് നല്ലതാണ്. വെള്ളിയാഴ്ച ഉപ്പ് വാങ്ങുന്നതു നല്ലതാണെന്നും ചിലർ വിശ്വസിക്കുന്നു.

ലളിതാസഹസ്രനാമ ധ്യാനം

ഓം

സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം

മാണിക്യമൗലി സ്ഫുരത്-

താരാനായകശേഖരാം സ്മിതമുഖീ-

മാപീനവക്ഷോരുഹാം

പാണിഭ്യാമളിപൂർണ്ണരത്നചഷകം

രക്തോത്പലം ബിഭ്രതീം

സൗമ്യാം രത്നഘടസ്ഥ രക്തചരണാം

ധ്യായേത് പരാമംബികാം.

∙∙∙

ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം

പത്മപത്രായതാക്ഷീം

ഹേമാഭാം പീതവസ്ത്രാം കരകലിതലസത്

ഹേമപദ്മാം വരാംഗീം

സർവ്വാലങ്കാരയുക്താം സതതമഭയദാം

ഭക്തനമ്രാം ഭവാനീം

ശ്രീവിദ്യാം ശാന്തമൂർത്തിം സകലസുരനുതാം

സർവ്വസമ്പത്പ്രദാത്രീം.

∙∙∙

സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം

സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം

അശേഷജനമോഹിനീമരുണമാല്യഭൂഷോജ്ജ്വലാം

ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം.

∙∙∙

അരുണാം കരുണാതരംഗിതാക്ഷീം

ധൃതപാശാങ്കുശപുഷ്പബാണചാപാം

അണിമാദിഭിരാവൃതാം മയൂഖൈ-

രഹമിത്യേവ വിഭാവയേ ഭവാനീം!  

Your Rating: