Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങൾക്ക് ഫ്രിഗാട്രിസ്കൈഡെകാഫോബിയ ഉണ്ടോ?

astro-13f

പതിമൂന്നെന്നു കേട്ടാൽ ഓടും. വെള്ളിയാഴ്ചയിൽ പുറത്തിറങ്ങാറേയില്ല. അപ്പോൾ ഇതു രണ്ടും ഒത്തു വന്നാലോ? ചില മനുഷ്യർ പേടിച്ചു ചാകും! 13 ദൗർഭാഗ്യം കൊണ്ടുവരുന്ന സംഖ്യയാണെന്ന വിശ്വാസത്തിനൊപ്പം വെള്ളിയാഴ്ച പ്രേതദിവസമെന്ന ഭയവും കൂടിച്ചേർന്നാൽ ‘13–ാം തീയതി വെള്ളിയാഴ്ച’യായി! എന്നാൽ, പതിമൂന്നാം തീയതിയിൽ വെള്ളിയാഴ്ച വരാത്ത ഒരു കലണ്ടറുണ്ട് മുൻ വ്യോമസേന ഉദ്യോഗസ്ഥൻ ബ്രിജ് ഭൂഷൻ വിജിന്റെ കയ്യിൽ. അദ്ദേഹം സ്വന്തമായി തയാറാക്കിയ ഒന്ന്. അതിൽ 13–ാം തീയതിയുണ്ട്. അതു പക്ഷേ, ഒരിക്കലും ഒരു വെള്ളിയാഴ്ച ആവില്ല.

നിലവിലുള്ള ഗ്രിഗോറിയൻ കലണ്ടർ തന്നെയാണിത്. പക്ഷേ, വിജ് ചെയ്തത് എന്തെന്നാൽ, കലണ്ടറിലെ ജൂലൈ 31 നീക്കം ചെയ്തു. എന്നിട്ട് ഫെബ്രുവരി മാസത്തിലെ 29–ാം തീയതിയായി കൂട്ടിച്ചേർത്തു. അപ്പോൾ ‘അധിവർഷബാധ’ ജൂൺ 30നും ജൂലൈ ഒന്നിനും ഇടയ്ക്കായി. അതുകൊണ്ടെന്താ, അധിവർഷത്തിലെ ഫെബ്രുവരി 29നു ജനിച്ചവർക്കും ഇനി എല്ലാ വർഷവും പിറന്നാൾ കേക്ക് മുറിക്കാം.

ദിവസത്തിന് 24 മണിക്കൂറും ആഴ്ചയിൽ ഏഴുദിവസും എന്ന പരമ്പരാഗത രീതിക്ക് ഒരുടവും സംഭവിക്കാതെ മിനിറ്റുകൾക്കും സെക്കൻഡുകൾക്കും നൂറ് ദശാംശസ്ഥാനം നൽകി മാറ്റിയാണ് വിജിന്റെ വിദ്യ. ഈ കലണ്ടർ 1994ൽ ലിംക ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയിരുന്നെന്നും അദ്ദേഹം പറയുന്നു.

ഫ്രിഗാട്രിസ്കൈഡെകാഫോബിക് (Friggatriskaidekaphobic) 13–ാം തീയതിയിൽ വരുന്ന വെള്ളിയാഴ്ചയോടുള്ള ഭയത്തെ സൂചിപ്പിക്കാൻ ഇംഗ്ലിഷിലുള്ള പദം.

Your Rating: