Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്താണ് ഗജകേസരിയോഗം?

ഗജകേസരിയോഗം

നിങ്ങളില്‍ പലരുടേയും ജാതകങ്ങളില്‍ ഗജകേസരിയോഗം ഉണ്ട് എന്ന് കേട്ടിട്ടുണ്ടാകും, എന്നാല്‍ എന്താണ് ഈ ഗജകേസരിയോഗം?ഗജകേസരിയോഗത്തെ കുറിച്ച് ഒരു ചെറുവിവരണം നല്‍കാന്‍ ശ്രമിക്കുകയാണിവിടെ...ഗജം എന്നാല്‍ ആനയാണെന്നും കേസരി സിംഹമാണെന്നും അറിയാമല്ലോ?എന്നാല്‍  ആനയും സിംഹവും ചേര്‍ന്നാല്‍ ഒരു  യോഗമുണ്ടാകുന്നത് എങ്ങിനെ? ബദ്ധവൈരികളായ രണ്ടുപേര്‍ ചേര്‍ന്നും ഒരു യോഗമോ എന്നെല്ലാം ചിന്തിക്കാന്‍ വരട്ടെ...

അതില്‍ ഒരുതത്വമുണ്ട്, വ്യാഴവും ചന്ദ്രനും ഒന്നിച്ചോ പരസ്പര കേന്ദ്രത്തിലോ നിന്നാലാണ് ജാതകത്തില്‍ ഗജകേസരിയോഗമുണ്ടെന്ന് പറയുന്നത്,മനസ്സിന്റെ കാരകനാണ്‌ ചന്ദ്രന്‍ ബുദ്ധിയുടെകാരകനാണ്‌ വ്യാഴം മനസ്സും ബുദ്ധിയും തമ്മിലുള്ള സംഘട്ടനമാണ് ഗജകേസരിയോഗമെന്നു വേണമെങ്കില്‍ പറയാം, മനസ്സിന് ആനയെപ്പോലെ വലിപ്പമുണ്ടെങ്കിലും സിംഹമാകുന്ന ബുദ്ധിയെക്കൊണ്ട്‌ അതിന് കടിഞ്ഞാണ്‍ ഇടാന്‍ കെല്‍പ്പുള്ളവരാണ് ഗജകേസരിയോഗക്കാര്‍  എന്ന് സാരം.

മനസ്സിന്റെ വലിപ്പം ആര്‍ക്കും അളക്കാന്‍ കഴിയില്ല അതുപോലെ തന്നെ അതിന്‍റെ ചാപല്യവും ( മദ്യപിക്കുന്ന കുരങ്ങാണ് മനസ്സ് എന്ന് പ്രശസ്ത മനശ്ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡ് പറഞ്ഞിട്ടുണ്ട്) ആനയുടെ അത്ര വലിപ്പമില്ലാഞ്ഞിട്ടും വിശേഷ ബുദ്ധിയുള്ള സിംഹം ആനയെ കീഴ്പ്പെടുതുന്നതുപോലെ മനസ്സിന്റെ ചാപല്യങ്ങളെ ബുദ്ധികൊണ്ട് കീഴ്പ്പെടുത്തുന്നവരാണ് യഥാര്‍ത്ഥ  ഗജകേസരിയോഗക്കാര്‍,അവര്‍ ജീവിതവിജയം നേടുക തന്നെ ചെയ്യും ബുദ്ധിപൂര്‍വ്വമായ പരിശ്രമങ്ങളിലൂടെ...

ലേഖകന്‍

S.JAYADEVAN
ASTROLOGER AND PLANETARY GEMOLOGIST
VEDIC ASTROLOGY CENTRE KANNUR- 670001
AGNI GEMS KANNUR,TRISSUR,DUBAI
PH:999 570 5555
sjayadevan@yahoo.com
www.agnigems.com

Your Rating: