Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗണ്ഡാന്തം: ദോഷം ജനന സമയത്തു മാത്രം

astro-0303

വളരെ വിഷമത്തോടെയാണ് ഈ കത്ത് അയയ്ക്കുന്നത്. എന്റെ മകൻ 1995 സെപ്റ്റംബർ മൂന്നിന് രാത്രി 7.06ന് ആണു ജനിച്ചത്. മൂലം നക്ഷത്രം. ഈയിടെ ജാതക പരിശോധനയ്ക്കു പോയപ്പോൾ ഗണ്ഡാന്തം എന്ന ദോഷം ഉണ്ടെന്നു പറഞ്ഞു. അതുമൂലം ഞാൻ ആകെ തകർന്നുപോയി, എന്താണു പരിഹാരം?

-വീണ ശശിധരൻ, മല്ലപ്പള്ളി

∙ജ്യോതിഷത്തിൽ ഗണ്ഡാന്തം എന്ന ദോഷം പറയുന്നുണ്ട്. അശ്വതി, മകം, മൂലം എന്നീ നക്ഷത്രങ്ങളുടെ ആദ്യ 15 നാഴികയ്ക്ക് ഉള്ളിൽ ജനിക്കുന്നതും രേവതി, ആയില്യം, തൃക്കേട്ട എന്നീ നക്ഷത്രങ്ങളുടെ അവസാന 15 നാഴികയിൽ ജനിക്കുന്നതുമാണു ദോഷമായി ജ്യോതിഷത്തിൽ പറയുന്നത്.

എന്നാൽ ജനിക്കുന്ന ആ സമയം മാത്രം കുറച്ചു പ്രശ്നങ്ങൾ ഉണ്ടാകും എന്നതാണ് ഗണ്ഡാന്തത്തെപ്പറ്റി പല ഗ്രന്ഥങ്ങളിലും പറയുന്നത്. ഗണ്ഡാന്ത സമയത്തു ജനിക്കുന്ന കുട്ടികളെ സംബന്ധിച്ചുള്ള പഠനത്തിൽ കൂടുതൽ ശതമാനം പേർക്കും പ്രസവസമയം ആശങ്ക ഉണ്ടായിട്ടുണ്ട്.

മറ്റൊരു ജ്യോതിഷ ഗ്രന്ഥത്തിൽ സന്ധ്യാസമയത്തും ചന്ദ്രകാലഹോര സമയത്തുമുള്ള ഗണ്ഡാന്തത്തിലെ ജനനം ആ സമയത്ത് ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാക്കും എന്നു പറഞ്ഞിട്ടുണ്ട്.

എന്തായാലും ഇപ്പോൾ ഗണ്ഡാന്തം എന്നു കേട്ടപ്പോൾ ഉള്ള തകർച്ച മാറ്റിക്കോളൂ. ജനനസമയത്ത് ഉണ്ടായിരുന്ന ദോഷത്തിന് ഇനി വിഷമിച്ചിട്ട് എന്താണു കാര്യം!

Your Rating: