Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേതുദശയിൽ ഗണപതി ഭജനം

vinayak-chaturthi

സർവ്വവിഘ്നങ്ങളും ദുരിതങ്ങളും മാറ്റുന്ന അറിവിന്റെ ദേവനാണ് ഗണപതി. കേതുദശാകാലം ഉളളവർക്ക് ദോഷങ്ങൾ അകലാൻ ചതുർഥി ദിനങ്ങളിൽ ഗണപതി പൂജ, ഗണപതി ഹോമം എന്നിവ നടത്തുന്നത് ഉത്തമമായി കരുതുന്നു. കർക്കിടകമാസത്തിലും പക്ക പിറന്നാൾ വരുന്ന ദിവസങ്ങളിലും ഗണപതിഹോമം നടത്തുന്നത് ശ്രേയസ്കരമാണ്. ക്ഷേത്രങ്ങളിലും വീടുകളിലും മംഗളകാര്യങ്ങൾക്ക് തുടക്കം കുറിക്കുന്നത് ഗണപതിഹോമം നടത്തിയാണ്. അല്ലെങ്കിൽ ഗണപതിക്ക് വെച്ചാണ് എന്നും പറയാറുണ്ട്. അവൽ, മലർ, കൽക്കണ്ടം, ശർക്കര, പഴം എന്നിവ വിളക്കിനു മുന്നിൽ ഇലയിൽ വച്ചാണ് ഗണപതിക്ക് ഒരുക്കു തയ്യാറാക്കുന്നത്. ഏതു ശുഭകാര്യങ്ങൾക്കും തുടക്കം കുറിക്കുന്നതും ഈ രീതിയിൽ ഗണപതിക്കു വച്ചാണ്.

ശിവഗണങ്ങളുടെ നാഥനാണ് ഗണപതി. ഗണപതിക്കു വെക്കുക, ഗണപതിക്കു കുറിക്കുക തുങ്ങിയ പ്രസിദ്ധമായ വാക്യങ്ങൾ മലയാള സാഹിത്യത്തിലും മലയാളിയുടെ ജീവിതരീതികളിലും സ്ഥാനം പിടിച്ചിട്ടുണ്ട്.  

വീട്ടമ്മമാർ വീടുകളില്‍ നടത്തുന്ന ഗണപതി ഹോമവും അതിനുദാഹരണമാണ്. എന്നാൽ ഇതിനു പൂജകളൊന്നുമില്ല. വിശേ ഷദിവസങ്ങളിലും മാസത്തിലെ ഒന്നാം തീയതിയും അടുപ്പ് കത്തിക്കുന്നത് ഗണപതിക്കു വെച്ചാണ്. കുളിച്ച് ശുദ്ധിയായി വന്ന് വീട്ടമ്മ ഗണപതിഭഗവാനെ ധ്യാനിച്ച് തേങ്ങാപ്പൂളും തൊണ്ടും വച്ച് അടുപ്പിൽ ഹോമിക്കുന്നു. ഇതാണ് വീട്ടമ്മമാ രുടെ ഗണപതി ഹോമം. ചെങ്കണപതി ഹോമം എന്ന പേരിലും ഇതറിയപ്പെടുന്നു. വീട്ടിൽ ഐശ്വര്യമുണ്ടാകാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് വിശ്വാസം. ഇന്നും നിഷ്ഠയോടെ ഈ ചടങ്ങ് പാലിക്കുന്നവരുണ്ട്. 

Your Rating: