Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗായത്രി മന്ത്രവും ഗുരുവും ശിഷ്യനും

ഗായത്രി മന്ത്രം Representative image

ഒരിക്കൽ ഗുരു ശിഷ്യന് ഗായത്രി മന്ത്രം ഉപദേശിച്ചു: മന്ത്രം നിത്യവും 16 തവണ ജപിക്കണം. 16 തവണ എഴുതണം. നിത്യവും ഇങ്ങനെ ചെയ്താൽ ബുദ്ധിശക്തി വളരുമെന്നും ഗഹനമായ തത്വങ്ങൾ എളുപ്പം മനസിലാകുമെന്നും ഗുരു പറഞ്ഞിരുന്നു. പക്ഷേ, വർഷങ്ങൾ കഴിഞ്ഞിട്ടും ശിഷ്യൻ അതേപടി തന്നെ.

ഗുരു ശിഷ്യന്റെ പുസ്തകം പരിശോധിച്ചു. ഓരോ പേജിലും മുകളിലെ വരിയിൽ ഗായത്രിമന്ത്രം വൃത്തിയായും ഭംഗിയായും എഴുതിയിട്ടുണ്ട്. അതിനു താഴെ 16 തവണ "do" എന്നും.

ആധ്യാത്മികതയിൽ കുറിക്കുവഴികളില്ല. പ്രാർത്ഥനയും ജപവും മന:ശുദ്ധി ഉണ്ടാക്കാൻ വേണ്ടി മാത്രമുള്ളതാണ്. മന:ശുദ്ധിയുണ്ടെങ്കിലേ പരിശുദ്ധനായ ഈശ്വരനെ അറിയാൻ കഴിയൂ. കുറുക്കുവഴികളിലൂടെ ഈശ്വരനെ (ശാന്തിയെ) കണ്ടെത്താനാവില്ല.

Your Rating: