Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ വാഹനങ്ങളിൽ സഞ്ചരിക്കാൻ നല്ല ദിവസം?

travel

പുതിയ വാഹനങ്ങളിൽ യാത്ര ചെയ്യാൻ നല്ല ദിവസങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. അശ്വതി, രോഹിണി, പുണർതം, മകം, അത്തം, ഉത്രം, ചിത്തിര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, ഉത്രട്ടാതി, രേവതി നക്ഷത്രങ്ങളും നല്ലതാണ്. ചില പക്കങ്ങൾ ശുഭകരമാണ്. സപ്തമി, ഏകാദശി, പൗർണമി തുടങ്ങിയവ. മിഥുനം, കർക്കടകം, ചിങ്ങം, കന്നി, വൃശ്ചികം, ധനു, മീനം എന്നിവ നല്ല ലഗ്നങ്ങളാണ്.

യാത്ര പോകുമ്പോൾ...നക്ഷത്രം നോക്കണോ?

യാത്രയും വിശ്വാസവും തമ്മിൽ ചില ബന്ധങ്ങളുണ്ട്. ചില ദിവസങ്ങളിലെ യാത്രകൾ നൽകുന്ന ശുഭഫലങ്ങൾ മറ്റു ചിലപ്പോൾ ഉണ്ടാവാറില്ല. വിശ്വാസപ്രകാരം എല്ലാ നക്ഷത്രങ്ങളും യാത്രയ്ക്ക് ഉത്തമമല്ല. കാര്യസാധ്യം ലക്ഷ്യമാക്കിയുള്ള യാത്രകൾക്കു യാത്ര പോകുന്നയാളുടെ ജന്മനക്ഷത്ര ദിനം ഒഴിവാക്കുന്നതാണ് നല്ലത്.

ഇനി യാത്ര പോകുവാൻ ശുഭകരമെന്നു വിശ്വസിക്കുന്ന നക്ഷത്രങ്ങളെ അറിയാം. അശ്വതി, രോഹിണി, മകയിരം, പുണർതം, പൂയം, ഉത്രം, അത്തം, ചോതി, അനിഴം, മൂലം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി ഈ നാളുകൾ യാത്രയ്ക്ക് നല്ലതാണ് എന്നാണ് സങ്കൽപം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.